Thursday, February 21, 2008

നേഴ്സറിപ്പാട്ടുക‌ളുടെ ചരിത്രവും കഥക‌ളും

കുട്ടിക്കാല‌ത്ത് ആശാന്‍പള്ളിക്കൂടത്തിലായിരുന്നകൊണ്ട് നേഴ്സറി റൈമൊന്നും പഠിച്ചിട്ടില്ല. അതിന്റെ കേട് തീര്‍ത്തുകൊണ്ടിരിയ്ക്കുന്നു ഇപ്പോ‌ള്‍. മൂന്ന‌രവയസ്സുള്ള മക‌ളെ റൈംസ് പഠിപ്പിയ്ക്കുന്നതിനിടെ ഓരോ റൈമിനു പിന്നിലും ഓരോ കഥ‌ക‌ളുണ്ടെന്ന് മ‌ന‌സ്സിലായി. ഒരുപാട് റഫ‌റന്‍സ്സുക‌ളുണ്ട് ഇന്റ‌ര്‍നെറ്റില്‍.രസകര‌മായ കഥ‌ക‌ളും ഉണ്ട് ഇതിനൊക്കെ പിന്നില്‍.
http://www.rhymes.org.uk/
http://www.indianchild.com/history_origins_nursery_ryhmes.htm
വിക്കി

രസ‌കരമായ കഥക‌ളില്‍ ഒന്ന്
ഹംറ്റി ഡംറ്റി Humpty Dumpty poem
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King's horses, And all the King's men
Couldn't put Humpty together again!

പതിനഞ്ചാം നൂറ്റാണ്ടില്‍ “തടിയന്‍/തടിച്ചി” എന്ന അര്‍ത്ഥ‌ത്തിലാണ് ഹംറ്റി ഡംറ്റി ഉപ‌യോഗിച്ചിരുന്നത്. പക്ഷേ ഹംറ്റി ഡംറ്റി ഒരു വ്യക്തിയേ അല്ല എന്നത് ചരിത്രം. അത് ഒരു കൂറ്റന്‍ പീര‌ങ്കിയായിരുന്നു പോലും.1642-49 ലെ ബ്രിട്ടീഷ് ആഭ്യന്തര‌യുദ്ധത്തില്‍ ഉപ‌യോഗിയ്ക്കപ്പെട്ട ഒന്ന്. 1648 മാണ്ടില്‍ റോയലിസ്റ്റുക‌ള്‍ ഹംറ്റി ഡംറ്റിയെ ഉറപ്പിച്ചിരുന്ന സെന്റ് മേരീസ് പള്ളി പാര്‍ല‌മെന്റേറിയന്‍സ് തക‌ര്‍ത്തു തരിപ്പണ‌മാക്കിയപ്പോ‌ള്‍ പള്ളിയുടെ കോട്ടയില്‍ ഉറപ്പിച്ചിരുന്ന ഹംറ്റി ഡംറ്റി (പീരങ്കി) താഴെ വീണു. രാജാവിന്റെ മുഴുവന്‍ കുതിരക‌ളും പട്ടാളവും ഒത്തുപിടിച്ചിട്ടും അതിന്റെ അതിയായ ഭാരം നിമിത്തം ഹംറ്റി ഡംറ്റിയെ തിരിച്ച് വേറെ കോ‌ട്ടയില്‍ കൊണ്ട് വെയ്ക്കാന്‍ സാധിച്ചില്ല. ഇത് റോയലിസ്റ്റുക‌ള്‍ക്ക് തന്ത്ര‌പ്രധാന‌മായ കോ‌ള്‍ചെസ്റ്റര്‍ നഗരം നഷ്ടപ്പെടുവാന്‍ കാരണ‌മായി. അതാണ് ഈ പാ‍ട്ടിനു പിന്നിലുള്ള കഥ.

Mary had a little lamb എന്നത് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നതായതു പോലെ ഇതിനോട് സ‌മാന‌മായ ഒരു പാട്ട് ഞാന്‍ കേട്ടിരിയ്ക്കുന്നു. (കടപ്പാട് : എന്റെ ഭാര്യ)
അയ്യപ്പച്ചങ്കരന്‍ പണ്ടൊരിയ്ക്കല്‍
കയ്യാലമേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു കേറല്ലേ അയ്യപ്പച്ചങ്കരന്‍ കേട്ടില്ല
അച്ഛന്‍ പറഞ്ഞു കേറല്ലേ അയ്യപ്പച്ചങ്കരന്‍ കേട്ടില്ല
അയ്യപ്പച്ചങ്കരന്‍ ധീം തരികട തോം
കയ്യാല മേലേന്ന് താഴെ വീണു
രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെപ്പട്ടാള‌മൊക്കെ വന്നു
അയ്യപ്പച്ച‌ങ്കരന്‍ പൊങ്ങിയില്ല.

(വരിക‌ള്‍ മുഴുവനും ശരിയാണെന്ന് ഉറപ്പില്ല. അറിയുന്നവ‌ര്‍ തിരുത്തുമ‌ല്ലോ)

ജാക്ക് ആന്‍ഡ് ജില്‍ (Jack and jill went up the hill..) എന്നത് ലുയി പതിനാറാമ‌ന്റെ കൊല‌പാതക‌വും തുടര്‍ന്നുള്ള രാജ്ഞിയുടെ (മേരി അന്റോണീറ്റ) മ‌രണ‌വും ആണ് സൂചിപ്പിയ്ക്കുന്നത്. ഒരു ട്രാജഡി ഏറ്റവും പ്രസിദ്ധ‌വും കുട്ടിക‌ള്‍ക്ക് പാടാന്‍ വ‌ള‌രെ ഇഷ്ട‌മുള്ളതുമായ ഒരു പാട്ടായി മാറുന്നത് ഇവിടെ കാണാം.

എഴുതാനാണെങ്കില്‍ ഒരുപാടൂണ്ട്. വായിയ്ക്കുക.

11 comments:

വാല്‍മീകി said...

കൊള്ളാം മാഷേ, നന്നായിട്ടുണ്ട് ലേഖനം.

G.manu said...

useful post mashe

സു | Su said...

അതു കൊള്ളാം. രസകരമായിട്ടുണ്ട്. ബാക്കി കൂടെ വായിക്കട്ടെ.

ശ്രീലാല്‍ said...

നന്ദി.. :)

വെള്ളെഴുത്ത് said...

ജാക്കും ജില്ലും കൂടി മലമുകളില്‍ വെള്ളം കോരാന്‍ പോയ കഥ അത്ര ശരിയായില്ലല്ലോ, ലൂയി പതിനാറാമനാണതെങ്കില്‍ എങ്ങനെയതു പാട്ടില്‍ വന്നു എന്നു കൂടി പറയണ്ടേ? പണ്ട് ആനന്ദ് ഇതേ പാട്ടിനു പിന്നിലുള്ള ചരിത്രം എഴുതിയിരുന്നു. പ്രണയിതാക്കളെ സമൂഹം ശിക്ഷിച്ചിരുന്ന ഒരു രീതിയായിരുന്നത്രേ അത്.
ഹംപ്റ്റി കഥ പക്ഷേ കൊള്ളാം പ്രത്യേകിച്ചും അതൊരു പീരങ്കിയാവുമ്പോള്‍...

എതിരന്‍ കതിരവന്‍ said...

"Jack and Jill" story is believed to be based on the punishment of couples who commited adultry. Men and women had to hang buckets on their necks and climb up and down the hill wearing mock crowns. They have to climb down with heavy water-filled buckets. That is why "going up the hill to fetch water". ( One will not go up the hill to fetch water, since water naturally would be down the hill).

Many horrid stories got into nursery rhymes. One is about "cradle and the baby falling from the tree' at the end. "Ring-a-ring-a Rosy" game is from Rosy spreading a contageous disease.

Some stories are about evil parents leaving children in the forest and miserable children trying to find way back home.

'Mary had a little lamb..... 'was retold in Malayalam, becoming one of the most lucid tale, thanks to K. S. K. Thalikkulam. "Ammuvinte aaTTinkuTti" was a message-oriented story- proclaiming animal protection. The lamb has been raised to almost a real character.

നിഷ്ക്കളങ്കന്‍ said...

വാല്‍മീകി,മനു,സു,ശ്രീലാല്‍ - വായന‌യ്ക്ക് നന്ദി .
വെള്ളെഴുത്ത്,
rhymes.org യിലും വിക്കിയിലും (അവസാനത്തെ ഖണ്ഡികയില്‍) സൂചിപ്പിച്ച കഥയാണ് ജാക്കിന്റേയും ജില്ലിന്റേയും കഥയായി സൂചിപ്പിച്ചത്. ‌ലൂയി പതിനാറാമ‌ന്റെ കിരീടം ന‌ഷ്ടപ്പെടലും വധവും (jack fell down..broke his crown)(1793) തുടര്‍ന്നുള്ള രാജ്ഞിയുടെ മ‌രണവും (jill came tumbling after) സൂചിപ്പിയ്ക്കുന്നു.1795ല്‍ ആണ് പാട്ട് എഴുതപ്പെട്ടതെന്നും കുട്ടിക‌‌ള്‍ക്ക് സ്വീകാര്യമായ രീതിയില്‍ സ‌ന്തോഷച്ഛായയില്‍ മാറ്റി എഴുതപ്പെട്ടതാണെന്നും പറയുന്നു.
മറ്റ് നാല് രീതിയിലുള്ള മൂല‌കഥ‌കളെങ്കിലും ഉണ്ട് എന്ന് മ‌ന‌സ്സിലായി.കൂടുതല്‍ വായന അര്‍ഹിയ്ക്കുന്നു എന്നത് സത്യം. ആനന്ദ് എഴുതിയിരുന്നതിനെപ്പറ്റി അറിയില്ലായിരുന്നു. വള‌രെ ന‌ന്ദി.

എതിരന്‍‌ജീ,
വിശദ‌മായ കമ‌ന്റിന് ന‌ന്ദി.Mary "had" a little lamb എന്ന് തിരുത്തിയിട്ടുണ്ട്. ചില മൂല‌കഥക‌ള്‍ കണ്ടാല്‍ പാട്ടിന്റെ ര‌ചന‌യ്ക്ക് ശേഷം തിരുകിക്കയറ്റ‌പ്പെട്ടവ‌യല്ലേ എന്നും തോന്നും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജാക് @ ജില്‍ വെന്റപ്ദ ഹില്‍,
മാഷെ കൊള്ളാം,

Cartoonist said...

നാളെ സിദ്ദാണി എണീറ്റാല്‍ ഞാനിതു കാണിച്ചുകൊടുക്കും :)

Priya said...

ഈശ്വരാ, എത്രയും എടുത്ത പൊങ്ങാത്ത കാര്യങ്ങളാണോ ആ കുഞ്ഞു വായില് നമ്മള് പാടിക്കുന്നെ? കഷ്ടംണ്ടട്ടോ.

അപ്പു said...

നിഷ്കളങ്കാ, നല്ല പൊസ്റ്റ്. എതിരന്റെ കമന്റും അതുപോലെ നല്ലത്. ഇനി ആ ലിങ്ക് സമയം പോലെ ഒന്നു വായിക്കണം. ഏതായാലും കുഞ്ഞുങ്ങള്‍ ഈ അര്‍ത്ഥമൊന്നും അറിഞ്ഞല്ലല്ലോ പാടുന്നത്... പാവങ്ങള്‍ ട്യൂണ്‍ അതുപോലെ അവതരിപ്പിക്കുന്നു, വായിതോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍.