അയാളുടെ കൈയ്യില്‍ ഒരുപാട് തോക്കുകള്‍ ഉണ്ടായിരുന്നു. അതിലൊക്കെ നിറയെ ഉണ്ടകളും.അതുപോലെതന്നെ അയാളുടെ സംഘത്തിലുള്ളവരുടെ കൈയ്യിലും.
അവര്‍ വന്നിറങ്ങിയത് ഒരു വിമാനത്തിലായിരുന്നു. അയാള്‍ നോക്കിയപ്പോള്‍ അവിടെ ടെന്റടിയ്ക്കാനും തങ്ങാനുമായി ഇടം പോരാ.ഒരു വലിയ ആല്‍മരം നില്‍ക്കുന്നു. അയാളുടെ ആജ്ഞപ്രകാരം അനുയായികള്‍ അതു വെട്ടിത്താഴെയിട്ടു.
അസംഘ്യം കിളിക്കൂടുകളും തേനീച്ചക്കൂടുകളും, ഉറുമ്പിന്‍ കൂടുകളും താഴെവീണ് ചിതറി. ചുവന്നനിറമുള്ള കണ്ണുവിരിയാത്ത കിളിക്കുഞ്ഞുങ്ങള്‍ താഴെ വീണ് പിടഞ്ഞു.രക്ഷപെട്ട അമ്മക്കിളികള്‍ മുകളില്‍ പറന്ന് നിന്ന് കരയാന്‍ തുടങ്ങി. ആണ്‍കിളികളെല്ലാം ഇര തേടി പുറത്തുപൊയിരിയ്ക്കുകയായിരുന്നു. പൊത്തുകളില്‍നിന്നും പുറത്തുവന്ന പാറ്റകളും പുഴുക്കളും ചെറുപാമ്പുകളും കൃമികീടങ്ങളും എങ്ങോട്ടെന്നില്ലാതെ പരക്കം പാഞ്ഞു. അവയെ അയാളും കൂട്ടരും ഷൂസ് കൊണ്ട് ചവിട്ടിയിട്ടു. ചൂലുകൊണ്ട് തൂത്ത് മാറ്റി.
ഇര തേടി തിരിച്ചെത്തിയ ആണ്‍കിളി കണ്ടത് തകര്‍ന്ന കൂടുകളും ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങളേയുമായിരുന്നു.
ആണ്‍കിളി അയോളാട് കയര്‍ത്തു. "ദ്രോഹി നീ എന്തിനിത് ചെയ്തു?"
അയാള്‍ പറഞ്ഞു " എനിയ്ക്ക് സ്ഥലം.. സ്ഥലം വേണം. എല്ലായിടത്തും."
എന്നിട്ട് ആണ്‍കിളിയുടെ നേരെ തോക്കു ചൂണ്ടി അയാള്‍ അതിനെ വെടിവെച്ചിട്ടു.
"ഞങ്ങളുടെ വിമാനങ്ങള്‍ക്ക് പറന്നുയരണം. ഇല്ലെങ്കില്‍ നീയൊക്കെ അതില്‍ വന്നിടിയ്ക്കും. ആകാശത്തും ശല്യം"
മൃതപ്രായനായി താഴെ വീണ് കിടന്ന് പിടയ്ക്കുന്ന ആണ്‍കിളി പറഞ്ഞു
"വിഡ്ഡീ... വിമാനം ഞങ്ങളെയല്ലേ വന്നിടിയ്ക്കുക?"
അതയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ പക്ഷിയ്ക്കെതിരെ കേസ് കൊടുത്തു.
ഒടുവില്‍ കോടതി എന്ത് വിധിച്ചിരിയ്ക്കാം?
6 comments:
ഇപ്പോഴത്തെ കോടതികള്‍ (അ)ന്യായത്തിന്റെ പക്ഷത്തുനില്‍ക്കും...
പക്ഷിക്കു വേണ്ടി വാദിച്ചാല്‍ വേണ്ടത് പോക്കറ്റിലെത്തില്ലല്ലോ. അപ്പോള്‍ പിന്നെ ഊഹിച്ചൂടേ?
പോളിറ്റ്ബ്യൂറോകൂടെ കക്ഷിചേര്‍ന്നതുകൊണ്ട് കോടതി കേസ് 14 ഫെബ്രുവരി 2011 ലേക്കു മാറ്റി.
:)
ഉം.....
ഫിഫ്റ്റീീീ... ഫിഫ്റ്റീീീീ...
തേര്‍ഡ് അമ്പയര്‍ തീരുമാനിക്കും.
:)
ഉപാസന
ഓ. ടോ: ഹരിത് ഭായ് കലക്കി :)))
:) vimaanacompany jayikkum... paavam pakshi evide jayikkaana
കേരളത്തിലെ ഭൂമാഫിയാ സംഘങ്ങളെ ഓര്‍മ്മ വന്നു
Post a Comment