Thursday, April 23, 2009

വെളിച്ചപ്പാടിന്റെ സൂര്യനെ വിഴുങ്ങലും ജാവായുടെ വിധിയും (ഓറക്കി‌ള്‍-സണ്‍ അക്യുസിഷന്‍)

ഐ.ടി വ്യവസായത്തിലിപ്പോ‌ള്‍ വിഴുങ്ങലുക‌ളൂടെ കാല‌മാണ്. ഓറക്കി‌ള്‍ ബി.ഇ.എ നെ വിഴുങ്ങി, ഹ്യൂല‌റ്റ് പക്കാര്‍ഡ്, ഇ.ഡി.എസ്സിനെ വിഴുങ്ങി അധികം കഴിയുന്നതിനു മുന്‍പേ ഇതാ ഓറക്കിള്‍ 7.4 ബില്യണ്‍ ഡോള‌റീന് ഏറ്റെടുത്തിരിക്കുന്നു സണ്‍ മൈക്രോ സിസ്റ്റംസിനെ. ഈ അക്യുസിഷന്‍ യ‌ഥാര്‍ത്ഥ‌ത്തില്‍ ഐ.ടി ലോകത്തിന് ഒരു ഷോക്കായിരുന്നു എന്നു വേണം പറയാന്‍. ഇതിന്റെ ദൂര‌വ്യാപകമായ ഫല‌ങ്ങ‌ള്‍ ഇനിയും നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല എന്നതും സത്യം.


ഇതിന്റെ ഒരു പ്രത്യേകത് ഓറക്കിള്‍ ഇതു വരെ കൈ വെച്ചിട്ടില്ലാത്ത ഹാര്‍ഡ് വെയ‌ര്‍ വ്യ‌വ‌സായത്തിലും അവ‌ര്‍ കൈവെച്ചിരിക്കുന്നു എന്നതാണ്. സണ്‍ മൈക്രോ സിസ്റ്റംസിന്റെ 9 ബില്യണ്‍ ഡോള‌ര്‍ വാര്‍ഷിക വരുമാന‌മുള്ള സ‌‌‌ര്‍‌വ‌ര്‍/സ്റ്റോറേജ് ബിസ്സിന‌സ്സ്, ഓറക്കിള്‍ എങ്ങിനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതും ഐ.ടി ലോകം കൗതുക പൂ‌‌ര്‍‌വ്വം കാത്തിരിക്കുന്നു. ഒരുപക്ഷേ അവ‌ര്‍ അതങ്ങനെ തന്നെ മ‌റ്റ് ഹാര്‍ഡ് വെയ‌ര്‍ വമ്പന്മാരായ ഐ.ബി.എമ്മിനോ ഫ്യൂജിറ്റ്സ്സുവിനോ വില്‍ക്കാനും മ‌തി.

ഈ അക്യുസിഷനിലെ ഏറ്റവും ഉത്ക്കണ്ഠാകുല‌മായ കാര്യം ഓറക്കി‌ള്‍ കോര്‍പ്പറേഷന്‍ "ജാവ" ലാങ്വേജിനെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതാണ്. സ്വത‌ന്ത്ര സോഫ്റ്റ്വെയറിന്റെ നെടുന്തൂണുക‌ളിലൊന്നായ "ജാവ" ലാങ്വേജിനെ ഈ അക്യുസിഷനിലൂടെ സ്വന്തമാക്കിയതിലൂടെ ഓറക്കി‌ളിന്റെ സി.ഇ.ഒ, ലാറി എലിസണ്‍ പറഞ്ഞത് "ഇതാണ് ഞങ്ങ‌ള്‍ സ്വന്തമാക്കിയതിലേക്കെറ്റവും പരമ‌പ്രധാന‌മായ സോഫ്റ്റ്വെയ‌ര്‍ അസ്സറ്റ്" എന്നാണ്. ഇതിന് പ്രവചനാതീതമായ മാന‌ങ്ങ‌ളുണ്ടു താനും. കഴിഞ്ഞ 13 കൊല്ലങ്ങ‌ളായി സോഫ്റ്റ്വെയ‌ര്‍ വ്യവസായത്തിലെ പ്രധാന ബ്രാന്‍ഡും, പ്രധാന ലാങ്വേജും ജാവ‌യാണ് എന്നത് മറന്നു കൂടാ. "സണ്‍" ന്റെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ കഴിവുകേടുകലൊന്നും തന്നെ അതിന്റെ വ‌ള‌ര്‍ച്ച‌യേയോ ഉപ‌യോഗത്തേയോ ബാധിച്ച‌തുമില്ല. ലോകത്തിലെ A to Z ഇല‌ക്ടറോണിക്/ഇതര ഉത്പ്പന്നങ്ങളേയും നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നത് ജാവാ ഉപ‌യച്ച്ചുള്ള പ്രോഗ്രാമുക‌ളാണ് (ഉദാ:പി.സി, സെല്‍ഫോണ്‍). ഇത്തരമൊരു ഉത്പന്നം (ജാവാ) ഒരു പ്രൊപ്രൈറ്ററി ഭീമന്റെ (ഓറക്കി‌ള്‍) കൈയ്യില്‍ എത്തുമ്പോ‌ള്‍ "ശുക്രക്കണ്ണനായ" ലാറി എലിസണ്‍ എന്തൊക്കെ ബിസ്സിന‌സ്സ് സാദ്ധ്യതക‌ളാണ് കാണുന്നത് എന്നത് പ്രവചനാതീതം. ഓറക്കി‌ള്‍ കോര്‍പ്പറേഷന്റെ ഏറ്റവും ശ‌ക്തമായ വരുമാന‌സ്രോതസ്സാകാന്‍ ജാവ ത‌യ്യാറാവുക‌യായിരിക്കാം. അതുവഴി പതിനായിരക്കണ‌ക്കിനു കമ്പനിക‌ള്‍ ഓറക്കിളിന്റെ "ആയിരം പല്ലി" കരങ്ങ‌ളിലേക്ക് "കുരുങ്ങുകയും" ചെയ്യപ്പെട്ടേക്കാം.

ഇനിയുമുണ്ട് ഉത്ക്കണ്ഠാജന‌കമായ കാര്യങ്ങ‌ള്‍. ലോകത്തിലെ ഏറ്റവും സുസ്ഥിര‌തയുള്ള ഓപ്പണ്‍ സോഴ്സ് ഡാറ്റാബേസ് സിസ്റ്റമായ "മൈസീക്ക്വല്‍" ഇപ്പോ‌ള്‍ പ്രൊപ്രൈറ്റ്റി ഡാറ്റാബേസ് സിസ്റ്റം ഭീമനായ ഓറക്കിളിന്റെ കൈയ്യിലാണ്. അവരതിനെ എന്തു ചെയ്യാന്‍ പോകുന്നു എന്നത് കാത്തിരുന്നു തന്നെ കാണ‌ണം.

ഓപ്പണ്‍ സോഴ്സ് ലൈസന്‍സ്സുക‌ളുടെ സ‌ങ്കീര്‍ണ്ണത‌ക‌ള്‍ കൂടി ആലോചിച്ചാല്‍ ഓറക്കിളിന് ഈ അക്യുസിഷന്‍ കൊടുക്കാന്‍ പോകുന്ന തല‌വേദന‌ക‌ള്‍ ചെറുതായിരിക്കില്ല. ഫ്രീ/ഓപ്പണ്‍ സോഴ്സ് പ്രസ്ഥാന‌ങ്ങ‌ള്‍ക്കും.

ഇതൊന്നും കൂടാതെ ഈ അക്യുസിഷനിലൂടെ ന‌ഷ്ടത്തിലായി നില്‍ക്കുന്ന "സണ്‍" നെ തിരികെ ലാഭത്തിലാക്കാന്‍ 40% മുതല്‍ 70% വ‌രെ (ഉദ്ദേശം 33,000 പേ‌ര്‍) ലേ-ഓഫ് (പിരിച്ചു വിടല്‍) ഓറക്കി‌ള്‍ ഉദ്ദേശിക്കുന്നു എന്നും അഭ്യൂഹങ്ങ‌ള്‍ ഉണ്ട്. വെറും അഭ്യൂഹങ്ങ‌ള്‍ അല്ല. വെല്‍ എജ്യുക്കേ‌റ്ഡ് അഭ്യൂഹങ്ങ‌ള്‍.

2 comments:

Sethunath UN said...

ഓറക്കി‌ള്‍-സണ്‍ മെര്‍ജറിനെപ്പറ്റി ചില ചിന്തക‌ള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിഴുങ്ങിയത് ദഹിക്കാതെ കിടക്കുമോന്നാ. ഉണ്ടാവില്ല. ആരും മോശമല്ലല്ലോ. ചിലപ്പോ പുറത്തുചാടാനും മതി