Monday, September 13, 2010

എ‌ല്‍സ‌മ്മ എന്ന ആണ്‍കുട്ടി.

എന്റീശ്വരാ! ദേ പിന്നേം ലാ കഥ! ഹതേന്ന്.

അമ്മയും മൂന്നു സ‌ഹോദരങ്ങ‌ളുമടങ്ങുന്ന കുടുംബത്തെ താങ്ങിനിര്‍ത്താനും സ‌ഹോദരങ്ങ‌‌ളെ പഠിപ്പിക്കാനും വേണ്ടി പഠന‌ം നിര്‍ത്തി 'ത്യാ‌ഗി'യാ‌യി ജീവിക്കുന്ന ഒരു മൂത്ത സ‌ഹോദ‌രി (ഇതിനു മുന്‍പ് സ‌ഹോദരനായിരുന്നു കൂടുതല്‍. അപ്പോ കഥ മ‌ന‌സ്സിലാക്കാന്‍ വേണ്ടി ഈ കഥാപാത്രത്തിനെ എല്‍സപ്പന്‍ എന്നു വിളിച്ചാലും ഒരു കുഴപ്പവും ഇല്ല) ‌ഗ്രാമ‌ത്തിലാണ് കഥ. അവിടെ ഫു‌ള്‍ കണ്ട്രോ‌ള്‍ ഈ മൂത്ത സ‌ഹോദ‌രി‌ക്കാണെന്ന് പറയേണ്ടതില്ലല്ലോ. ടിയാ‌ളുടെ ജോലി പത്രം ഏജ‌ന്റ്. പക്ഷേ അഴിമ‌തിക്കാര‌നായ പഞ്ചായത്ത് മെംബ‌ര്‍‌ക്കും വ്യാജവാറ്റ്/ക‌ള്ളു ഷാപ്പുടമ‌ക്കും എല്ലാം നായികയെ ഭയങ്കര പേടി. നായിക‌യെ മ‌റ്റൊരു ഗ്രാ‌മീണനാ‌യ പാല്‍കച്ച‌വടക്കാരന്‍ പ്രണ‌യിക്കുകയും ചെയ്യുന്നു. പക്ഷേ അതു പ്രക‌ടിപ്പിക്കാന്‍ അയാ‌ള്‍ക്ക് പറ്റുന്നില്ല. അയാ‌ള്‍ വീണ്ടും ശ്രമിക്കുന്നു. ശ്രമ‌ം, പരാജയം, ശ്രമ‌ം, പരാജയം ഇത് മാറി മാറിക്കാണിക്കുന്നു. ഇതിനിടെ അഭ്യസ്തവിദ്യ‌രും, പരിഷ്കാരിക‌‌ളും, ക്രൂര‌ന്മാരുമായ കുറേ പണ‌ക്കാര്‍ ഗ്രാമ‌ത്തിലെത്തി അവിടെ കുഴപ്പമുണ്ടാ‌ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നായികയുടേയും നായകന്റേയ്യും സ‌മ‌യോചിതമായ ഇടപെടല്‍ മൂല‌ം എല്ലാത്തിനേയും ശാസിച്ചും തലോടിയും ഒക്കെ അങ്ങ് തിരിച്ച് പറഞ്ഞ് വിടുന് ഒടുക്കം, അവസാനം. ലാ‌സ്റ്റ് ഒണ്ടല്ലോ.. നായി‌കക്കും നാ‌യക‌നും ക‌ല്യാ‌ണ‌ം! ഹോ!

ഇതെത്രാമ‌ത്തെ തവണ‌യാണ് ഈ കഥ മ‌നുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇവരൊക്കെ പേരും മാറ്റി മിക്സ് ചെയ്ത് ഇറക്കുന്നത്. ടെലിവിഷ‌ന്‍ ചാന‌ലില്‍ അവതാരിക പറയുന്നു. "ബയ‌ങ്ക്ര ഡിഫ്റേന്റ് ആയ ഒരു ഗദയുമായാണ് ലാല്‍ ജോസ് ഇത്തവണയും വന്നിരിക്കുന്നത്" എന്ന്. ശരിക്കും ഈ സിനിമ, പ്രേക്ഷക‌ര്‍ക്ക് ലാല്‍ ജോ‌സിന്റെ വക ഇതൊരു "ഗദാഘാതം "തന്നെയാണെന്ന് പറയാം.

നായികയായ 'എല്‍സ്സമ്മ'യായി ആന്‍ അഗസ്റ്റിന്‍ പുതുമുഖത്തിന്റെ കമ്പങ്ങ‌ളൊന്നുമില്ലാതെ തന്മ‌യത്തോടെ ന‌ന്നായി അഭിന‌യിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ മ‌ല‌യാളസിനിമ‌യിലെ ഇ‌രുത്തം വന്ന ന‌ടനായി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ 'പാലുണ്ണീ' ആയുള്ള പ്രകടന‌ം. ഇന്ദ്രജിത്തിന്റെ 'എബിമോനും' ജഗതിയുടെ 'മെമ്പ‌ര്‍ ര‌മ‌ണ‌നും' വിജയരാഘവന്റെ 'കരിപ്പ‌ള്ളി സുഗുണ‌നും' ഒക്കെ അഭിന‌യത്തില്‍ മി‌ക‌ച്ചു നിന്നു. ഒരു കുഴപ്പം എന്താണെന്നു വെച്ചാല്‍ ഈ കഥാപാത്രങ്ങ‌‌ളെയൊക്കെ നാം ഒരു നൂറു തവണ കണ്ടു കാണും. ‌സംഭാഷണ‌വും, ഭാവഹാവാദിക‌ളും എല്ലാം ആവ‌‌ര്‍ത്തന‌ വിരസങ്ങ‌ളാണ്. സുരാജ് വെഞ്ഞാറമൂട് എന്ന ന‌ടന്‍ എങ്ങിനെ സ്റ്റീരിയോടൈപ് ആകുന്നു എന്നതിന് ഈ ചിത്രത്തിലെ 'മണ‌വാള‌ന്‍ ബ്രോക്ക‌ര്‍' കണ്ടാല്‍ മ‌തി. '‌മിമിക്രി' യുടെ അതിപ്രസര‌ം ഈ സിനിമ‌യില്‍ ഉണ്ട് എന്നത് വ്യക്തം.

വിജയ് ഉല‌ഗനാഥിന്റെ ക്യാമ‌റ മി‌ക ച്ച നില‌വാരമാണ് പുല‌ര്‍ത്തിയത്. കഷ്ടപ്പെട്ട് ജീവിക്കുന്ന എല്‍സ്സമ്മ വ‌ര്‍ണ്ണാഭമായ ചുരീദാറുക‌ള്‍ മാറി മാറി ഉപയോഗിക്കുന്നത്, ഷീ‌ല/ശാരദ/സീമ മാരുടെ കാല‌ത്തെ ഓര്‍മ്മക‌ള്‍ ഉണ‌ര്‍ത്തി (വസ്ത്രാലങ്കാരവും തഥൈവ). ഇടക്ക് ഇടാന്‍ തുണിയില്ലാത്ത എല്‍സമ്മ ഷ‌‌ര്‍‌ട്ടും ലുങ്കിയും ധരിക്കുന്നുണ്ട് കേട്ടോ. "ആണ്‍കുട്ടി" എന്നൊകെ പേരിട്ടുപോയില്ലേ പടത്തിന്?

സംഗീതവും ഗാന‌വും ഒരു വകയാണ്. റ‌ഫീക് അഹമ്മദാണ് ഗാ‌ന രചന. രാജാമണിയുടെ സംഗീതം. പശ്ചാത്തല‌സംഗീതവും കണ്ടക്റ്റിംഗും തന്നെയാണ് തനിക്ക് ഏറ്റവും അനുയോജ്യമായ മേഖല എന്ന് ശ്രീ.രാജാമണി തെളിയിച്ചു. ടൈറ്റില്‍ സോംഗ് ആയ ‘കണ്ണാരം പൊത്തി പൊത്തി ‘ മാത്രമെ അല്പമെങ്കിലും മെ‌ച്ചമുള്ളൂ. ബാക്കിയൊക്കെ മേളവാദ്യഘോഷമാണ്.

കെട്ടുറപ്പുള്ളതോ പുതുമ‌യുളതോ ആയ ഒരു കഥയോ തിര‌ക്കഥയോ ഇല്ലാതെയാണ് ഈ സിനിമ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ ദയനീ‌യം. ഹാസ്യവും ദ്വയാര്‍ത്ഥങ്ങ‌ളും സ‌ംഭാഷണ‌ങ്ങ‌ളില്‍ കുത്തി നിറച്ച പ്രഗല്‍ഭരായായ കലാകാര‌ന്മാ‌‌രെക്കൊണ്ട് പറയിച്ച് ലാല്‍‌ജോസ് അവകാശപ്പെടുന്നു "ഇതൊരു പു‌തിയ വേറിട്ട ചിത്രമാണെന്ന്". ന‌ടീന‌ടന്മാരുടെ ഉജ്ജ്വപ്രകടന‌ം കൊണ്ട് മാത്രം ജന‌ം അ‌ല്പനേരമിരുന്നു ചിരിക്കും. ഇട‌ക്കിടെ ഇളിയുകയും അവസാനം ഇളീഭ്യരാ‌വുകയും ചെയ്യും. കഥയിലെ ലോജിക്കില്ലായ്മ കനത്ത പോരായ്മ‌യാണ് ഇതിന്റെ. ശ്രീ ലാല്‍ ജോസിന്റെ കഴിവിനൊത്ത പ്രകടന‌മേയല്ല ഇത് എന്ന് നിസ്സംശയം പറയാം.

ബോട്ടം ലൈന്‍ : ചിത്രം , കൊടുക്കുന്ന കാശിന് മുതല‌ല്ല. പോയിക്കണ്ട് "കാശുപോയേ" എന്ന് പറ‌ഞ്ഞിട്ട് സങ്കടപ്പെടൂ.

വാല്‍ക്കഷണ‌ം: ഇത് ഇതെ‌ഴുതിയ ആളിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ സിനിമ കണ്ട മ‌റ്റാളുക‌ള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.’ ഇത് ന‌ല്ലതാ'ണ് ‘ എന്ന അ‌ഭിപ്രായം , സമീപകാല‌ത്ത് ഇറങ്ങുന്ന ഗുണ‌നിലവാരം കുറഞ്ഞ സിനിമ‌ക‌ള്‍ കണ്ടതുകൊണ്ടും അതില്‍ നിന്നുണ്ടായ താരതമ്യം കൊണ്ടും ആവാമെന്നത് കേവല‌ം യാദൃശ്ചികവും അല്ല.

7 comments:

Sethunath UN said...

ചാന‌ലില്‍ സിനിമാപ്രോഗ്രാമിന്റെ അവതാരിക പറയുന്നു. "ബയ‌ങ്ക്ര ഡിഫ്റേന്റ് ആയ ഒരു ഗദയുമായാണ് ലാല്‍ ജോസ് ഇത്തവണയും വന്നിരിക്കുന്നത്" എന്ന്. '
എ‌ല്‍സ‌മ്മ എന്ന ആണ്‍കുട്ടി', പ്രേക്ഷക‌ര്‍ക്ക് ലാല്‍ ജോ‌സിന്റെ വക ഒരു "ഗദാഘാതം "തന്നെയാണെന്ന് പറയാം.

ഭ്രുഗോധരന്‍ said...

ഈ ബ്ലോഗ്‌ മിനിഞ്ഞാന്ന് വായിക്കതത്തില്‍ സങ്കടം തോന്നുന്നു....ഇന്നലെ ഞാന്‍ ഈ പടം കണ്ടു....

Anonymous said...

ആദ്യമീ അഭിപ്രായങ്ങള്‍ എഴുതുന്നവര്‍ ആ സിനിമ ഒന്നുകാണണം അല്ലതെ കാളപെറ്റു എന്നു കേട്ടപാടെ കരക്കാന്‍ പാത്രവുമായി പോകുന്നവരെ ആണു നിഷ്കളങ്കന്റ്റെയും മ്മറ്റും കൊമ്മെന്റ് കണ്ടിട്ട് എനിക്കു തൊന്നിയതു

നിങ്ങള്‍ ആധ്യമായി ആ സിനിമയിലെ അവതരണ രീതിയും അഭിനയപാടവവും നൊക്കുക
ഒരു പുതുമുഖനടി ഇറ്റ്രയും മനൊഹരമായി അഭിനയിചിരിക്കുന്നു കുഞ്ചാക്കൊ ബൊബന്റെ എക്കാലതെയും നല്ല അഭിനയങ്ങളിലൊന്നയി ഇതു കണക്കക്കപെടുന്നു

എനിക്കറിയാം നിങ്ങള്‍ ആഗ്രഹിക്കുന്നതു നയതാരയുടെ വയറും അജിത്തിന്റെ “അഭിനയ”ങ്ങളും
അല്ലെ പിന്നെ ലൌഡ് സ്പീക്കറും കുട്ടിസ്രങ്കും ഒക്കെ കളക്ഷന്‍ വാരില്ലരുന്നൊ?
ചില “മഹാമ്മാരു” പറയുന്നപൊലെ ഈ ഗാനത്തിനു അന്നു വന്നുപൊയ ആ ഗാനത്തിന്റെ ട്യുണാ എന്നു
സപ്തസ്വൊരങ്ങളല്ലെ ആകെ ഉള്ളു അപ്പൊ അതില്‍ നിന്നും ഉണ്ടാക്കവുന്ന ടുണുകല്‍ക്കും പരിമിതി ഉണ്ടാകും എന്നു മനസിലാക്കതെ ചിലക്കുന്ന കരികില പെടകളാകരുത് നിങ്ങള്‍

Sethunath UN said...

അഭിപ്രായങ്ങള്‍ എഴുതുന്നവര്‍ സിനിമാ കാണ‌രുത് എന്നൊന്നും ഞാന്‍ പറ‌ഞ്ഞിട്ടില്ല. ഉവ്വോ?
"നായികയായ 'എല്‍സ്സമ്മ'യായി ആന്‍ അഗസ്റ്റിന്‍ പുതുമുഖത്തിന്റെ കമ്പങ്ങ‌ളൊന്നുമില്ലാതെ തന്മ‌യത്തോടെ ന‌ന്നായി അഭിന‌യിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ മ‌ല‌യാളസിനിമ‌യിലെ ഇ‌രുത്തം വന്ന ന‌ടനായി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ 'പാലുണ്ണീ' ആയുള്ള പ്രകടന‌ം." എന്ന് ഞാന്‍ എഴു‌തിയത് ബൈജു വായിച്ചിരുന്നോ?

എനിക്കറിയാം നിങ്ങള്‍ ആഗ്രഹിക്കുന്നതു നയതാരയുടെ വയറും അജിത്തിന്റെ “അഭിനയ”ങ്ങളും
അല്ലെ പിന്നെ ലൌഡ് സ്പീക്കറും കുട്ടിസ്രങ്കും ഒക്കെ കളക്ഷന്‍ വാരില്ലരുന്നൊ? -

കഷ്ടം! താങ്ക‌ള്‍ക്ക് അതെങ്ങിനെയറിയാം സുഹൃത്തേ ഞാന‌താണ് ആഗ്രഹിക്കുന്നത് എന്ന്? നയതാരയുടെ വയര്‍ സൂപ്പറാണെന്നും അജിത്തിന്റെ “അഭിനയ‌ം” കിടില‌മാണെന്നും ഞാന്‍ എവിടെയും എഴു‌തിയിട്ടില്ല. അങ്ങിന്റെ അര്‍ത്ഥം തോന്നിയതെ എവിടെയാണ്? ന‌ല്ലത‌ല്ലെങ്കില്‍ അല്ല.. ഇഷ്ടപ്പെട്റ്റില്ലെങ്കില്‍ ഇല്ല എന്ന് പറയാനാണ‌ല്ലോ ബ്ലോഗും അഭിപ്രായവും എല്ലാം. പക്ഷേ... യുക്തിയോടെ പറയണ‌ം എന്നു മാ‌ത്രം.

ബൈജൂ... ആദ്യം താങ്ക‌ള്‍ ഈ കഥയെപ്പറ്റിയും സ‌ം‌വിധാന‌ത്തെപ്പറ്റിയും ഞാന്‍ എഴുതിയിരിക്കുന്നത് ഒന്നു വായിച്ചു നോക്കൂ. അപ്പോഴെ കാള‌യെ ‌കറക്കാന്‍ പോയതാര് എന്നു മ‌ന‌സ്സിലാവൂ. ശുഭം!

Sethunath UN said...

സം‌ഗീതത്തിന് പരിമിതിക‌ളില്ല ബൈജൂ... അങ്ങിനെയെങ്കില്‍ ആകെ ഏഴു സ്വരം മാത്രമേ ലോകത്തുണ്ടാകുമായിരുന്നു‌ള്ള‌ല്ലോ!

ശ്രീനാഥന്‍ said...

താങ്കളോട് യോജിക്കുന്നു, ശരിയാണ്, ഈ ചിത്രം ഒരു പരാജയമാണ്.

Echmukutty said...

പടം കഷ്ടമായിരുന്നു.