Tuesday, August 19, 2008

അച്ഛനുറങ്ങാത്ത വീട്

അയാ‌ള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോ‌ള്‍ത്തന്നെ തോന്നിയിരുന്നു ഒരു പന്തികേട്. ആകെ ഒരു നിശ്ശബ്ദത. ലൈറ്റൊന്നും ഇട്ടിട്ടില്ല.

ഷൂസ് അഴിച്ച് വെച്ച് ലൈറ്റ് ഇട്ടു അയാ‌ള്‍. സ്വീകരണ‌മുറിയില്‍ തല‌യ്ക്ക് കൈയ്യും കൊടുത്ത് ഇരിയ്ക്കുകയായിരുന്ന അയാ‌ളുടെ ഭാര്യ ഞെട്ടി എഴുന്നേറ്റു. തല പൊക്കി അയാളെ നോക്കിയ അവ‌ളുടെ ഇരുണ്ട മുഖം കണ്ട‌പ്പോ‌ള്‍ അയാ‌ള്‍ക്കാകെ വിഷമ‌‌മായി.

"എന്താ? എന്തു പറ്റി? ആകെ ഡള്ളായിരിക്കുന്നല്ലോ? ഏ?"

ഭാര്യ ഇട‌ര്‍ച്ച‌യോടെ പറഞ്ഞു.
"ഞാന‌ന്നേ പറഞ്ഞില്ലേ.. അവ‌ള്‍ക്കുണ്ടായ മാറ്റം? അവ‌ളിന്നത് പറഞ്ഞു"

അയാള്‍ ഞെട്ടിപ്പോയി. മ‌ക‌ളെക്കുറിച്ചാണ് പറയുന്നത്.
"എന്ത്? എന്താ പറഞ്ഞെ അവ‌ള്‍. പറയ്"

"അവ‌ള്‍ക്ക് ഗോവിന്ദിനെ ഇഷ്ടമാണെന്ന്... അവനെ മാത്രമേ കല്യാണ‌ം..." ഗദ്ഗദം കൊണ്ട് അവ‌ള്‍ക്ക് പറഞ്ഞത് പൂര്‍ത്തിയാക്കാനായില്ല.

"അവ‌ളെവിടെ?" അയാ‌ള്‍ വിഷണ്ണനായി ത‌‌ള‌ര്‍ന്ന് ചോദിച്ചു.

"ഉറങ്ങുന്നു" ഭാര്യ പറഞ്ഞു.

അയാ‌ള്‍ പതുക്കെ കിടപ്പുമുറിയിലേയ്ക്ക് ന‌ടന്നു.

മ‌ക‌ള്‍ സമാധാന‌മായി ഉറങ്ങുന്നു. അവ‌ള്‍ അര്‍ദ്ധന‌ഗ്ന‌യായിരുന്നു. കൈയ്യില്ലാത്ത ഒരു ടീഷ‌ര്‍ട്ടും മുട്ടിന് വ‌ള‌രെ മുക‌ളിലിള്ള ഒരു പാവാടയും മാത്രമേ ധ‌രിച്ചിട്ടുണ്ടായിരുന്നുള്ളൂ.

അയാ‌ള്‍ അവ‌ളെത്തന്നെ നോക്കിനിന്നു. നെടുവീര്‍പ്പിട്ടുകൊണ്ട് അയാ‌ള്‍ സ്വയം പറഞ്ഞു.
"പോട്ടെ. സാര‌മില്ലെന്നേ. നാലു വയസ്സ‌ല്ലേ ആയുള്ളൂ. എല്‍ക്കേജി കഴിയുമ്പോ‌‌ള്‍ ശരിയാകുമായിരിയ്ക്കും.... ആവും ആവാതിരിയ്ക്കില്ല"

19 comments:

മലമൂട്ടില്‍ മത്തായി said...

എന്നിട്ട് അച്ഛന്‍ സുഖമായി ഉറങ്ങിയോ? കഥ ഇഷ്ടപ്പെട്ടു.

ശ്രീ said...

ഹ ഹ. കലക്കി, നിഷ്കളങ്കന്‍ ചേട്ടാ... അവസാ‍നം ചിരിച്ചു പോയി.
:)

അനോണി മാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോറോത്ത് said...

പാവല്ലേ മാഷേ ... ഗോവിന്ദിനെ തന്നെ കല്യാണം കഴിച്ചോട്ടെ :) അവന്‍ നല്ല പയ്യനാനെന്നെ! ഇടക്ക് കൂട്ടത്തിലിരിക്കുന്ന പിള്ളാരെ പിച്ചുകേം ഇടിക്കുകേം ചെയ്യുംന്നല്ലാണ്ട് അവനൊരു കുഴപ്പോം ഞാന്‍ നോക്കീട്ട് കാണുന്നില്ല !!!

ബൈജു സുല്‍ത്താന്‍ said...

പേടിപ്പിച്ച് കളഞ്ഞല്ലോ...

smitha adharsh said...

ദേ..മനുഷ്യനെ ഇങ്ങനെ വടിയാക്കരുത്‌ കേട്ടോ..അര്‍ദ്ധ നഗ്നയായി ഉറങ്ങുന്നു എന്ന് വായിച്ചപ്പോള്‍...എന്‍റെ ചങ്കൊന്നു പിടച്ചു....
നന്നായി ചിരിച്ചു കേട്ടോ..
കോറോത്തിന്‍റെ കമന്റു ഒരു "കീ ജയ്"..

ചന്ദ്രകാന്തം said...

ശ്ശൊ..
വായിച്ചുകഴിഞ്ഞപ്പോള്‍.....
അത്രനേരം തൊണ്ടയില്‍ കുരുങ്ങിനിന്ന ഗോലി...
സമാധാനായിട്ട്‌ ഉരുണ്ടുരുണ്ടുപോയി.. ശ്വാസോം നേര്യായീ.
കുപ്പിസോഡ പൊട്ടിച്ചപോലെ.....
:)

പ്രയാസി said...

പറ്റൂലാ..
ഞാന്‍ സമ്മതിക്കൂലാ..
ഗോവിന്ദന്‍ ഇടക്കിടക്കു നിക്കറീക്കൂടി മുള്ളാറുണ്ട്..;)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹൗ.. ന്നാലും

മനുസനെ ടെന്‍സനടിപ്പിച്ചു. ഇതിലും ഭേതം കരന്റ്ടിപ്പിക്കുന്നതായിരുന്നു..

പ്രായാസീ. നിക്കറിലൂടെയല്ലതെ കുപ്പായത്തില്‍ക്കൂടെ എങ്ങിനെ മുള്ളാനാ.. ഓന്‍ ചെറിയ കുട്ട്യല്ലേ.. വലുതാവുമ്പോ.. ഒക്കെ ശര്യാവും.

നിഷ്കളങ്കമായ ആ ഉറക്കത്തിനു ഭംഗം വരുത്തണ്ട..

നവരുചിയന്‍ said...

ബലേ ഭേഷ് ... കൊള്ളാം കഥ .

ഞാന്‍ വെറുതെ സംശയിച്ചു ... പൈങ്കിളി കഥകള്‍ എഴുതി തുടങ്ങിയോ എന്ന്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ കൈയ്യില്ലാത്ത ഒരു ടീഷ‌ര്‍ട്ടും മുട്ടിന് വ‌ള‌രെ മുക‌ളിലിള്ള ഒരു പാവാടയും മാത്രമേ ധ‌രിച്ചിട്ടുണ്ടായിരുന്നുള്ളൂ.
” -- അതെങ്ങെനെയാ!!! അര്‍ദ്ധമാകുന്നത്???

ശിവ said...

ഈ കുഞ്ഞിക്കഥ ഇഷ്ടമായി....

ജിഹേഷ് said...

ha ha :)

അല്ഫോന്‍സക്കുട്ടി said...

ക്ലൈമാക്സ് ഗംഭീരം. ശരിക്കും ചിരിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പേടിപ്പിച്ച് ചിരിപ്പിച്ചല്ലോ

കുഞ്ഞന്‍ said...

എന്റെ നിഷ്കൂ..

എന്നെ ഇങ്ങിനെ നിഷ്കളങ്കനാക്കരുതായിരുന്നു..!

മാഷെ..ഈ പോസ്റ്റ് കിടു.

പോങ്ങുമ്മൂടന്‍ said...

:)

അനൂപ് തിരുവല്ല said...

:)

sexy said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,A片,A片,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,avdvd,情色論壇,視訊美女,AV成人網,情色文學,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,成人論壇

a片下載,線上a片,av女優,av,成人電影,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,成人網站,自拍,尋夢園聊天室

視訊聊天室,聊天室,視訊,,情色視訊,視訊交友,視訊交友90739,免費視訊,免費視訊聊天,視訊聊天,UT聊天室,聊天室,美女視訊,視訊交友網,豆豆聊天室,A片,尋夢園聊天室,色情聊天室,聊天室尋夢園,成人聊天室,中部人聊天室,一夜情聊天室,情色聊天室,080中部人聊天室,080聊天室,美女交友,辣妹視訊