ന്യൂസ്പേപ്പര്‍ വായിച്ച് വായിച്ച് പാതിമയക്കത്തിലായിരുന്നു ഞാന്‍. കിടപ്പുമുറിയില്‍ സാമാന്യം നല്ല പനിയുമായി നാലു വയസ്സുകാരി മകള്‍. അവള് ഒരു നേഴ്സറി റൈം ചൊല്ലുന്നു.
"ട്രെയിന്‍ ട്രെയിന്‍ ഗോ എവേ.. കമ്മെഗെയ്ന്‍ അനദര്‍ഡേ..."
അമ്മ തിരുത്തുന്നു.
"മോളേ... ട്രെയിന്‍ അല്ല. റെയ്ന്‍.. മഴ. റെയിന്‍ റെയിന്‍ ഗോ എവേ.. കം എഗെയ്ന് അനദര്‍ഡേ...മഴേ.. പൊക്കോ പൊക്കോ.... പോയിട്ട് വേറെയൊരു ദിവസ്സം വാ.. എന്നാണ് പറേന്നെ"
"വേര്‍രു ദൂസം വന്നാ എന്തു പറ്റും? എന്തിനാ പൊക്കോന്ന് പര്‍ഞ്ഞേ?"
"അത്.. ലിറ്റില്‍ ജോണി വാണ്സ് റ്റു പ്ലേ. കൊച്ച് ജോണിയില്ലേ? മോളേപ്പോലെയുള്ള് ഒരു കൊച്ച് കുട്ടിയാ. അവന് കളിയ്ക്കണ്ടേ? മഴ പെയ്തോണ്ടിരുന്നാ കളിയ്ക്കാന്‍ പറ്റുവോ? അതാ."
"കളിയ്ക്കാനോ? എവടെ കളിയ്ക്കാന്‍?ലിറ്റില്‍ ജോണി റോഡിലെറങ്ങിക്കളിച്ചാ വണ്ടി വരത്തില്ലേ? അപ്പ വണ്ടീടിച്ച് നെറ്റി പൊട്ടി ചോര വരും . ല്ലേ?"
"മോളേ .. റോഡിലല്ല കളിയ്ക്കുന്നെ. മുറ്റത്ത്. മഴ പെയ്താ മുറ്റത്ത് കളിയ്ക്കാന്‍ പറ്റുവോ"
"മുറ്റോ? ഏതു മുറ്റം?"
അമ്മ പരുങ്ങുന്നു."അത്.. മുറ്റമെന്ന് വെച്ചാല്‍......."
എന്റെ തലയ്ക്കകത്ത് ഒരു മണിയടിച്ചു. മകള്‍ ഇതുവരെ താമസിച്ച വീടുകളും ഫ്ലാറ്റുകളും മുറ്റമില്ലാത്തവയായിരുന്നല്ലോ. ഞാന്‍ പതുക്കെ എഴുന്നേറ്റ് മുറിയ്ക്കകത്തേക്ക് തലയിട്ട് ഭാര്യയെ സഹായിച്ചു.
"അത്.. മുറ്റം.. അച്ഛന് ആലപ്പുഴെച്ചെന്നിട്ട് കാണിച്ച് തരാം. കേട്ടോ"
9 comments:
Your post is being listed by www.keralainside.net.
It is not categorised, please categorise your post
thank you...
ഈ നിഷ്ക്കളങ്കതക്കു മുമ്പില്‍..
ഒന്നോര്‍ത്താല്‍ ഇന്നത്തെ കുട്ടികള്‍ക്ക് മൊത്തം നഷ്ടങ്ങളാ
ആലപ്പുഴയെങ്കിലും പറയാന്‍ പറ്റിയല്ലൊ..
കിണറ് എന്താണെന്ന് എന്റെ മോന്..വട്ടം, കുഴി, വെള്ളം, ബക്കറ്റ്, കയറ്, മോട്ടറ്, കനാല്‍ ..അവസാനം പറഞ്ഞു. നാട്ടില്‍ പോകുമ്പോള്‍ കാണിച്ചുതരാം ട്ടോ..അല്ലാതെന്തുചെയ്യാന്‍..!
ഇടയ്ക്കൊക്കെ
ആലപ്പുഴയില്‍ പോകൂ
നിഷ്കളങ്കാ...
നന്നായിട്ടുണ്ട്.... മുറ്റം കാണിച്ചു കൊടുക്കാന്‍ മറക്കണ്ട
കഷ്ടം... അവര്‍ക്ക് നഷ്ടപെടുന്നത് എന്താണെന്നു അവരറിയുന്നില്ലല്ലോ..
ഇന്നത്തെ കുട്ടികളുടെ നഷ്ടങ്ങള്‍ അവരറിയുന്നില്ലന്നൊരു സമാധാനം മാത്രം. വെക്കേഷനെങ്കിലും എല്ലാം കാണിച്ചുകൊടുക്കാന്‍ സാധിക്കട്ടെ. :-)
വാല്മീകി മാഷ് പറഞ്ഞത് തന്നെ ഓര്‍ത്തു
Post a Comment