Tuesday, January 29, 2008

റിയല്‍ എസ്റ്റേറ്റ്

എന്റെ ഭാര്യ, ദാ ഇന്നലെ മാത്രം മാത്രം വാങ്ങിയ കാഡിലാക്കില്‍ക്കയറി കുമാരപുരം വരെ പോവുകയായിരുന്നു. ഇത്രയധികം പണവും സൌകര്യവുമുണ്ടായിട്ടും അതിന്റെയൊരു ഗമയോ അഹങ്കാരമോ ഒന്നുമില്ലാതെ, ഭൂമിയുടെ വ‌ളരെ താഴെക്കിടക്കുന്ന (അതായത് ഡൌണ്‍ ടു എര്‍ത്ത്) ഒരു പ്രൌഡയായ സ്ത്രീയാണല്ലോ എന്റെ ഭാര്യ.

കുമാരപുരം ജംഗ്ഷന്‍ കഴിഞ്ഞ് കാര്‍ കുറച്ച് മുമ്പോട്ടെത്തിയപ്പോ‌ള്‍ ഇടതുവശത്ത് അതാ എ.ജെ ഹാ‌ള്‍. അത്യന്തം സൌമ്യമായി ഭാര്യ ഞങ്ങ‌ളുടെ കാഡിലാക് ഓടിച്ചിരുന്ന ഷോഫറോട് കാറൊന്ന് നിര്‍ത്താന്‍ പറഞ്ഞു. മുതലാളിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും അത്യധികം സ്നേഹിയ്ക്കുന്ന ഡ്രൈവ‌ര്‍ വണ്ടി എ.ജെ ഹോളിന്റെ മുന്‍പില്‍ത്തന്നെ ചവിട്ടി. കാര്യമെന്താണെന്നുവെച്ചാല്‍, ആ ഭാഗത്ത് ഞങ്ങ‌ള്‍ക്കധികം ഭൂസ്വത്തില്ലാത്തതിനാല്‍ എ.ജെ ഹാള്‍ അങ്ങ് മേടിച്ചാലെന്ത് എന്നായിരുന്നു ശ്രീമതിയുടെ ചിന്ത. എന്തായാലും അതുവഴിയാണല്ലോ പോകുന്നത്. എന്നാല്‍പ്പിന്നെ അതങ്ങു മേടിച്ചിട്ട് പോകാം. ഇത്രയും വലിയ ബിസ്സിനസ്സ് സാമ്രാജ്യത്തിനുടമ‌യായ ശ്രീജിത്. നിഷ്ക‌ളങ്കന്റെ ജീവിതവിജയത്തിനു പിന്നില്‍ ശ്രീമതി തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.

എ.ജെ ഹാളിലേയ്ക്ക് കയറിയ ശ്രീമതി അവിടത്തെ മാനേജരെ കണ്ടു കാര്യം അവതരിപ്പിച്ചു.

“പണം ഒരു പ്രശ്നമേയല്ല. എത്രയായാലും ഇന്ന് തന്നെ ഇത് ഞങ്ങ‌ളുടെ പേര്‍ക്കാക്കിക്കിട്ടിയാല്‍“

മാനേജര്‍ വിഷമവൃത്തത്തിലായി. അദ്ദേഹം പറഞ്ഞു.

“മാഡം.. അത് ഒരു പ്രശ്നമുണ്ട്. മറ്റൊന്നുമല്ല. ഈ സ്ഥലവും കെട്ടിടവും നിഷ്ക്ക‌ളങ്കന്‍ സാറിന്റെയാണ്.
അദ്ദേഹമിത് വാങ്ങിയിട്ട് ഏതാനും ദിവസങ്ങ‌ളേയായുള്ളൂ”

എന്റെ ഭാര്യയ്ക്കുണ്ടായ ഭാവ വ്യത്യാസം പറയേണ്ടല്ലോ.

“ഹോ.. അദ്ദേഹത്തെക്കൊണ്ട് തോറ്റു. എന്തൊക്കെയാ എവിടെയൊക്കെയാ എന്നൊക്കെയാ മേടിച്ചിരിയ്ക്കുന്നത് എന്നൊരു തിട്ടവുമില്ല. കഷ്ടം. എന്നാലും ഇന്നിതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം”

മാനേജരോട് അസൌകര്യത്തിന് ക്ഷമ ചോദിച്ച് തിരിച്ച് കാറില്‍ക്കയറിയ ശ്രീമതി, ഡ്രൈവറോട് തിരിച്ച് ഞങ്ങ‌ളുടെ ബംഗ്ലാവിലേയ്ക്ക് പോകാന്‍ പറഞ്ഞു. അങ്ങിനെ വണ്ടി “നിഷ്ക‌ളങ്കാ ഗാര്‍ഡന്‍സ്സില്‍“ എത്തി.

വിശാലമായ പുല്‍ത്തകിടിയില്‍ ഈസ്സിച്ചെയറിട്ട് അതില്‍ക്കിടന്ന് പൈപ്പ് പുകച്ചുകൊണ്ട് ക‌ലാകൌമുദിയിലെ അക്ഷര‌ജാലകം വായിച്ച് ചിരിച്ചുകൊണ്ടിരുന്ന എന്റെ നേര്‍ക്ക് വന്നിട്ട് ശ്രീമതി ഒരു ചോദ്യം. അല്‍പ്പം ദേഷ്യത്തിലാണ്.

“അല്ലാ.. എന്താ സാറെ ഇത്. ഈ സ്ഥലമൊക്കെ മേടിയ്ക്കുമ്പോ‌ള്‍ എന്നോടൊന്ന് സുചിപ്പിച്ചുകൂടെ? ദേ ഇന്നും ഞാനൊരെടത്തുപോയി നാണം കെട്ടു”

എനിയ്ക്ക് ചിരി വന്നു. ഇന്നെവിടെയാണാവോ പോയി വില ചോദിച്ചിട്ടുണ്ടാവുക?

“ഇന്നെവിടെപ്പോയി”

“ആ എ.ജെ ഹോളില്. ആട്ടെ എത്ര കൊടുത്തു അതിന്? ‍”

ഞാന്‍ പൊട്ടിച്ചിരിച്ചു.“ഹ ഹ ഹ. ഓ. അത്രയ്ക്കൊന്നുമില്ലെടീ. എട്ട് കോടി. അത്രയേ ഉള്ളൂ”

********************@@@####

കവിളത്ത് ആരോ കുത്തുന്നപോലെ തോന്നിയപ്പോഴാണ് എനിയ്ക്ക് സ്വബോധം വന്നത്. ഭാര്യയാണ്.
“ഹലോ... ഇതെന്തോന്നാ രാവിലെ മാതൃഭൂമീടെ റിയല്‍ എസ്റ്റേറ്റ് പേജും എടുത്തു വെച്ചോണ്ടിരുന്ന് വിഡ്ഡിച്ചിരി ചിരിയ്ക്കുന്നത്? കോടിക‌ളുടെ കണ‌ക്കാണല്ലോ വിളിച്ചുപറയുന്നത്. ഓണമൊന്നും ആകാത്ത കൊണ്ട് കോടി എന്ന വാക്ക് പറയാനുള്ള സാഹചര്യവും ആയിട്ടില്ല”

ദീര്‍ഘനിശ്വാസത്തോടെ ഞാന്‍.

“ഒന്നുമില്ലെടി. റിയല്‍ എസ്റ്റേറ്റ് പരസ്യവും അതിലെ വിലയുമൊക്കെക്കണ്ട് വട്ടായി അതിന്റെ റിയാലിറ്റിയെപ്പറ്റി ചിന്തിച്ച് പിന്നെ ഒന്ന് സ്വപ്നം കണ്ടതാ“

ദ് ഇം‌പ്രാക്റ്റിക്കല്‍ റിയാലിറ്റി ഓഫ് റിയല്‍ എസ്റ്റേറ്റ്!

സ്വപ്നം കാണുന്ന കണ്ണുക‌ള്‍ കാലം ചൂഴ്ന്നില്ലിതേ വരെ.

എന്റെ പുളീം പൂക്കും.

17 comments:

ദിലീപ് വിശ്വനാഥ് said...

ഒരു റിയാല്‍റ്റി സ്വപ്നം.
ഉം..ഉം.. പുളി പൂക്കുമ്പോള്‍ ഒന്നു പറയണേ...

മന്‍സുര്‍ said...

നിഷ്‌കളങ്ക....

ആ മനോഹര പുളി പൂത്ത്‌
അതിലൊരായിരം പൂമണമുള്ള
സ്വപ്‌നങ്ങള്‍...നിന്‍ മനസ്സിന്‌
കുളിര്‌ പകരട്ടെ........


നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിഷ്കളങ്കന്‍ ചേട്ടൊ, പുളി പൂക്കും ട്ടോ.എന്നുവെച്ച് സ്വപ്നം കാണല്‍ നിര്‍ത്തണ്ട.

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ അല്ലേ?

കൊള്ളാം.
:)

Murali K Menon said...

പൈപ്പ് പൊകയ്ക്കുന്ന സ്വപ്നം നന്നായി ട്ടാ... “ഒരു നാള്‍ സ്വപ്നം ഫലിക്കുമല്ലോ, നിന്‍ ചിത്തത്തില്‍ ജീവന്‍ തുടിക്കുമല്ലോ”

എഴുത്ത് കൊള്ളാം.

siva // ശിവ said...

നല്ല തമാശ....നന്നായി....

Sherlock said...

;)

Mr. K# said...

ശരിക്കും പുളി പൂത്തിരുന്നെങ്കില്‍ തിരുവനന്തപുരത്തിനെ നിഷ്ക്കളങ്കപുരം എന്നു വിളിക്കേണ്ടി വന്നേനേലോ :-)

ഗീത said...

സ്വപ്നം കാണുന്ന കണ്ണുകള്‍ കാലം ചൂഴ്ന്നെടുക്കാതിരിക്കുന്നത് തന്നെയള്ളെ ഈ മണ്ണിലെ മനുഷ്യന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം?

റിയാലിറ്റിയില്‍ കിട്ടാത്തതൊക്കേ സ്വപ്നത്തില്‍ നമുക്കുണ്ട്. എനിക്കും.

Eccentric said...

"സ്വപ്നം കാണുന്ന കണ്ണുക‌ള്‍ കാലം ചൂഴ്ന്നില്ലിതേ വരെ."

super...

Pongummoodan said...

വായിച്ചു. രസിച്ചു.

ഏ.ആര്‍. നജീം said...

"സ്വപ്നങ്ങള്‍ കാണാന്‍ കപ്പം വേണ്ടെട മച്ചാനേ....."

എന്നാലും ബാലരമ ഒക്കെ നിര്‍ത്തി ഇപ്പോ അക്ഷരജാലകം വായിച്ചു ചിരിച്ചു എന്നെഴുതിയത് കണ്ട് ഞാനും ചിരിച്ചു. ഇതിനെക്കാള്‍ നല്ലൊരു 'കൊമ്പ്ലിമെന്റ്' ഈ അക്ഷരജാലകത്തിന് ഈ ജന്മത്തു കിട്ടാനില്ല...

ഏ.ആര്‍. നജീം said...

"സ്വപ്നങ്ങള്‍ കാണാന്‍ കപ്പം വേണ്ടെട മച്ചാനേ....."

എന്നാലും ബാലരമ ഒക്കെ നിര്‍ത്തി ഇപ്പോ അക്ഷരജാലകം വായിച്ചു ചിരിച്ചു എന്നെഴുതിയത് കണ്ട് ഞാനും ചിരിച്ചു. ഇതിനെക്കാള്‍ നല്ലൊരു 'കൊമ്പ്ലിമെന്റ്'അക്ഷരജാലകത്തിന് ഈ ജന്മത്തു കിട്ടാനില്ല...

Mahesh Cheruthana/മഹി said...

നിഷ്‌കളങ്ക ഭായി,
നല്ല സ്വപ്‌നങ്ങള്‍ തന്നെ!
.

കാലമാടന്‍ said...

കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

sreeni sreedharan said...

നിഷ്കളങ്കോ,
ഇതൊരു ഭയങ്കര ബ്ലോഗ് തന്നെ ;)

എന്‍റ പുളീം പൂക്കും ---> ;)

Anonymous said...

nishkalankaa...nishkalangamaaaya ee swapnathe kurichu njan endhu parayaan...manoharamaayi ezhuthi pidipiichittundu...ippo puli pooothu kaaanumallo, alle???