Wednesday, September 12, 2007

സിം‌ഗപ്പൂരിലെ കൊച്ചു ഭൂമികുലുക്കം

സുമാത്രയിലെ നഗരമായ ബെങ്കുലുവിന്റെ തെക്കുപടിഞ്ഞാറായി 120 കി.മീ മാറി കടലില്‍ 15 കി.മീ ആഴത്തില്‍ ഉണ്ടായ ഭൂമികുലുക്കം ഇന്‍‌ഡോനേഷ്യയെ വിറപ്പിച്ചു. ഒപ്പം അവിടെനിന്നും 670 കി.മീ ദൂരെയുള്ള സിം‌ഗപ്പൂരിനേയും. റിക്ടര്‍ സ്ക്കെയിലില്‍ 7.9 രേഖപ്പെടുത്തി ഈ ഭൂകമ്പം.

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടവും കുലുങ്ങി.


12 ന് രാത്രിയിലും 13 ന് രാവിലെയും. നൈറ്റ് ഷിഫ്റ്റ് അല്ലായിരുന്നതുകൊണ്ട് അനുഭവിച്ചില്ല.41 നിലയുള്ള കെട്ടിടത്തില്‍ 34)മത്തെ നിലയിലാണ് എന്റെ ഓഫീസ്.‍ കൂടെ ജോലിചെയ്യുന്ന അനില്‍ ചൗധരി പറഞ്ഞത് പുള്ളിയുടെ കസേര ജോലിചെയ്യുന്നതിനിടെ അങ്ങോട്ടുമീങ്ങോട്ടും ഉരുളാന്‍ തുടങ്ങിയെന്നാണ്. പിന്നെ തലകറക്കം പോലൊരു തോന്നലും. പാന്‍ട്രിയില്‍ ചായ കുടിയ്ക്കാന്‍ പോയ സച്ചിന്‍ ശരിക്കും താഴെ വീഴാന്‍ പോയി എന്നു പറഞ്ഞു. എന്തായാലും ഇന്നു രാവിലെ 9:15 ന് ജോലിക്കു വന്നപ്പോള്‍ എല്ലാ അവന്മാരും പുറത്തു നില്പ്പുണ്ട്.

ന്യൂസും പടോം ഒക്കെ ദേ ഇവിടുണ്ട്.
http://www.channelnewsasia.com/stories/singaporelocalnews/view/299455/1/.html
http://www.channelnewsasia.com/tremor/

ദൈവാധീനത്താല്‍ കുഴപ്പമൊന്നുമില്ല ഇപ്പോള്‍. Building Management ന്റെ safety circular വന്നു. കെട്ടിടം സുരക്ഷിതമാണെന്ന്. നമ്മുടെ പ്രോജക്റ്റ് മാനേജര്‍ ചെല്ലദുരൈ മെയിലും വിട്ടിട്ടുണ്ട്. "സഹകരിച്ച എല്ലാവര്‍ക്കും നന്ദി (ഭൂമികുലുക്കത്തിനാണോ?) പറഞ്ഞുകൊണ്ട്, ഇനി ഉണ്ടായാല്‍ ഇറങ്ങി ഓടിയ്ക്കോളാന്‍ മടിയ്ക്കരുതെന്നും (ഇവാക്വേഷനേ...) :)

8 comments:

Sethunath UN said...

ദേ ഇപ്പോള്‍ പിന്നേം കുലുങ്ങി!

ഞാന്‍ ഓടട്ടെ... ബാക്കി വിവരം പിന്നെപ്പറയാം

ഞാന്‍ ഓടി....

സുല്‍ |Sul said...

എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.
-സുല്‍

G.MANU said...

aarkum onnum varuthalle....eeswara.......

സഹയാത്രികന്‍ said...

അതെ എല്ലാര്‍ക്കും നല്ലതു വരട്ടെ....എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.


ഓ:ടോ : പണ്ട് 'ടോംസിന്റെ' 'ബോബനും മോളിയും' എന്നതില്‍ വായിച്ചതോര്‍ക്കുന്നു...

പുതുതായി പണി കഴിച്ച പാലം ഉദ്ഘാടനത്തിനു പാലത്തിനു മുകളില്‍ മന്ത്രി കേറിയപ്പോള്‍ പാലം ഒന്ന് കുലുങ്ങി.... ഇതില്‍ പേടിച്ച മന്ത്രി കരാറു കാരനോട്....

"എന്താടോ...താന്‍ നിര്‍മ്മിച്ച പാലം കുലുങ്ങുന്നല്ലോ...?"

അതിനു മറുപടിയായി കരാറുകാരന്‍ പറഞ്ഞതിങ്ങനെ..,
" ഓ...എന്റെ സാറേ... ദൈവം സൃഷ്ടിച്ച ഭൂമി കുലുങ്ങുന്നു...പിന്നാ ഈയുള്ളവന്‍ പണിത ഈ ഇത്തിരിയില്ലാത്താ പാലം....!"

മയൂര said...

എല്ലാവരും സുരക്ഷിതരായിരിക്കട്ടെ....

Sethunath UN said...

നന്ദി സുഹൃത്തുക്കളെ. എല്ലാം സുരക്ഷിതം. ആളപായം ഇന്‍ഡോനേഷ്യയില്‍ മാത്രം.:((
കമ്പനിയുടെ ഇന്‍ഡോനേഷ്യയിലെ സഹപ്രവര്‍ത്തകനെ വിളിച്ചു വിവരം തിരക്കി. ആള്‍ പറയുന്നു.
"ഞാന്‍ കാട്ടിലെ കടുവയാണ്. എന്നും ഇതു തന്നെ അനുഭവിച്ച് തഴക്കം. നിങ്ങളൊക്കെ Zoo വിലെ കടുവക‌ള്‍!"‍‍

ശ്രീ said...

ഇപ്പോഴുമുണ്ടോ ഈ ഭൂമി കുലുക്കം?
;)

eda said...

101煙火,煙火批發,煙火工廠,製造浪漫煙火小舖,101煙火,煙火小舖,煙火,衣蝶,衣蝶,情趣用品,情趣用品,情趣商品,情趣,情趣,衣蝶情趣精品百貨,衣蝶情趣精品百貨,,煙火批發,情趣禮品,成人用品,情趣內衣,情趣精品,情趣商品,情趣用品,情趣用品,情趣,情趣,真愛密碼情趣用品,真愛密碼,真愛密碼,真愛密碼情趣用品,貓裝,自慰器,性感內褲,角色扮演