Monday, December 7, 2009

ചട്ടം പഠിച്ച പട്ടി

രണ്ട് ദിവസത്തെ തുടരേയുള്ള രാത്രി പകല്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് കിടന്നുറങ്ങുകയായിരിന്നു ഞാന്‍.

“അയ്യോ! അയ്യോ! ഗോ ഇന്‍സൈഡ് ഗോ ഇന്‍സൈഡ് അയ്യോ! അയ്യോ” ഇങ്ങനെയുള്ള ഒരു ദീനരോദനം കേട്ട് ഞാന്‍ ചാടിപ്പിടഞ്ഞെഴുന്നേറ്റു. ഭാര്യയും

ഓടിയെത്തി. ഞാനോര്‍ത്തത് വല്ല ഭൂകമ്പവും വന്നിട്ട് ആരാണ്ടോ വീട്ടിനകത്തേക്ക് കേറാന്‍ ആഹ്വാനം ചെയ്യുകയാണെന്നാണ്. വിവരമില്ലാത്ത ആളുക‌ള്‍!

ഞങ്ങ‌ള്‍ ജന‌ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോ‌ള്‍ കണ്ടത്

ഞങ്ങ‌ളുടെ അയ‌ല്‍പക്കത്ത് ഒരു തടിമില്‍ മുതലാളിയാണ് താമസം. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ പട്ടിയായ “ലിയോ”യെ “അകത്തു പോ.. അകത്തു പോ“ എന്നു പറഞ്ഞു പഠിപ്പിച്ച് കൂട്ടിനകത്തു കയറ്റാന്‍ നോക്കുകയാണ്. അതും ഒരുമാതിരി വിസിലുവെച്ച വെടി പോലെ തുള‌ച്ചുകയറുന്ന ഒച്ചയില്‍.

“ലിയോ ലിയോ ഗോ‍ാ‍ാ‍ാ ഇന്‍സൈഡ് ഗോ‍ാ‍ാ‍ാ ഇന്‍സൈഡ്” എന്നും പറഞ്ഞു.

പട്ടിയാണെങ്കില്‍ കട്ട ഡെസ്പ്!
നില്‍ക്കണോ അതോ പോണോയെന്ന് വിചാരിച്ച് കണ്‍ഫ്യൂഷനായി നില്‍ക്കുന്നു.

ചേച്ചി വിടുന്ന മട്ടില്ല. ഉടുത്തിരുന്ന നൈറ്റി മാടിക്കുത്തി പട്ടിക്ക് പാരലെല്ലായി ഓടിക്കാണിക്കുന്നു. പട്ടിക്കൂട് വരെ. പിന്നെ തിരിച്ചോടുന്നു. വീണ്ടും

വിസിലുവെച്ച വെടി

“ലിയോ ഗോ‍ാ‍ാ‍ാ ഇന്‍സൈഡ് ഗോ‍ാ‍ാ‍ാ ഇന്‍സൈഡ്”

പട്ടിയുടെ മുഖത്ത് ആകെ ഒരു സങ്കടം “ഈ ചേച്ചി ഇതെന്നെതാ ഈ പറയുന്നെ. ശ്ശേ! “ എന്ന ഭാവം

ചേച്ചി പിന്നെ പട്ടിക്ക് പാരലെലായി കൂടുവരെ ഓടുന്നു. ഇത്തവണ ഇത്തിരി കടന്ന കൈയ്യാണ്. പട്ടിക്കൂട്ടിലേക്ക് ഓടിക്കയറുന്ന ആക്ഷന്‍ കാണിച്ചിട്ട് തിരികെ

ഓടി. പിന്നെയും വിസിലുവെച്ച വെടിയൊച്ചയില്‍..

“ ഡാാ‍ാ‍ാ ലിയോ ഗോ‍ാ‍ാ‍ാ ഇന്‍സൈഡ് ഗോ‍ാ‍ാ‍ാ ഇന്‍സൈഡെന്ന്” ഇത്തവണ രണ്ട്മാറ്റങ്ങ‌‌ള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു “ഡാ“ യും പിന്നെ ഒരു

“എന്ന്” ഉം.

പട്ടിയാണെങ്കില്‍ ഒരു നിവൃത്തിയില്ലാത്ത സെറ്റപ്പിലാണ്. ഇടക്കിടെ മു‌ന്‍ കാലുക‌ള്‍ ആഞ്ഞ് വെച്ച് ചേച്ചിയുടെ നേരേ ആയും. അവര്‍ തിരിച്ചോടുമ്പോ‌ള്‍.

“ഹല്ലേ! ഇവരെന്നതാ ഈ കാണിക്കുന്നേ.. ഷിറ്റ്! “ എന്ന ഭാവത്തില്‍ മൊത്തത്തില്‍ പോയഭാവത്തില്‍ നില്‍ക്കും.

ചേച്ചി പാരലല്‍ ഓട്ടം ഓടി കൂട്ടിനകത്ത് തല‌യിട്ട് കാണിക്കുന്ന അവസ്ഥ വരെയെത്തി.

“ചേച്ചി കമോണ്‍! “ എന്നുറക്കെ വിളിക്കണമെന്ന് തോന്നിയെങ്കിലും ഉറക്കക്ഷീണം കൊണ്ട്
“എന്റെ പൊന്നു ചേച്ചി. ഒന്നു പതുക്കെ ചട്ടം പഠിപ്പിച്ചാല്‍ എനിക്കൊന്ന് കെടന്നൊറങ്ങാമായിരുന്നു. രണ്ടുദിവസമായി മനുഷ്യനൊന്നുറങ്ങീട്ട്. പ്ലീസ്സ്” എന്ന് പറയാനാണ്‍ തോന്നിയത്.

“പറയട്ടെ?” ഞാന്‍ ഭാര്യയോട് ചോദിച്ചു.

“ഇയ്യോ വേണ്ട! ചേച്ചി ആകെ നാണം കെട്ട് പോകും” ഭാര്യ പറഞ്ഞു.

ചേച്ചി അള്‍ട്ടിമേറ്റായ പരിപാടികളിലേക്ക് കടക്കുകയാണ്. ഇംഗ്ലീഷ് പറഞ്ഞ് പട്ടിയെ അനുസരിപ്പിക്കാമെന്നുള്ള ആശ കൈവിട്ട്

“ഡാ പട്ടീ.. കേറെഡാ അകത്ത്.. ഡാാ‍ാ‍ാ കൂട്ടീ കേറാന്‍” എന്ന് അലറി.വിസിലുവെച്ച വെടിപോലെ തന്നെ.

പട്ടിക്ക് തല‌യില്‍ ഒരു ബ‌ള്‍ബ് കത്തിയപോലെ തോന്നി. അതിന്റെ മുഖത്ത് “ അദ് ശരി. ഇതാരുന്നാ! അങ്ങനെ മ‌ലയാള‌ത്തീപ്പറ” എന്ന ഭാവം.

അത് തലയും താഴ്ത്തി പയറുപോലെ കൂട്ടില്‍കേറി.

ചേച്ചിയാണെങ്കില്‍ വെയ്റ്റ്ലിഫ്റ്റിംഗ് കഴിഞ്ഞിരിക്കുന്ന കര്‍ണ്ണാം മ‌ല്ലേശ്വരിയെപ്പോലെ വിയര്‍ത്തുകുളിച്ച് “ഹോ ഈ പട്ടി ഇംഗ്ലിഷ് പഠിക്കാന്‍ കൊറേ പിടിക്കും”

എന്നുള്ള ഭാവത്തില്‍ അകത്തേക്ക് നോക്കി.

“ഒരു ഷോഡാ കിട്ടീരുന്നെങ്കില്‍” എന്നും മുഖം വിളിച്ചുപറയുന്നുണ്ടോ?

ഞാന്‍ കട്ടിലിലേക്ക് വീണു.

17 comments:

കുമാരന്‍ | kumaran said...

ഇത്രെള്ളൂ അല്ലേ... ഹഹഹ രസായിട്ടുണ്ട്.

anoopkothanalloor said...

ഇങ്ങനെയുള്ള അയൽകാരുണ്ടേൽ തോറ്റുപോകും അല്ലെ മാഷെ

പിപഠിഷു said...

കലക്കി :)
അല്ലാ, ശരിക്കും ഇതൊക്കെ പഠിപ്പിക്കാന്‍ എന്താ ചെയ്യണ്ടേ? ;)

വീ കെ said...

ഇതു സായിപ്പിന്റെ ഭാഷയാണെന്ന് പട്ടിക്കറിയില്ലായിരുന്നു... അതാ..

കലക്കീട്ടോ...
ആശംസകൾ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ നല്ല പട്ടി

നിഷ്ക്കളങ്കന്‍ said...

കുമാരാ, അനൂപേ,പിപഠിഷു (ശ്ശോ! എന്നാ പേരാ. എന്നതാ ഇതിന്റ‌ര്‍ത്ഥം?), വീക്കേ, പ്രിയ..വന്നതിനും വായിച്ചതിനും പെരുത്ത് നന്ദി

sherlock said...

ആ മാറ്റങ്ങളാണ് താരം :)

ഭൂതത്താന്‍ said...

പൊങ്ങച്ച ചേച്ചി എന്നാണോ ...ആ ചേച്ചിടെ പേര്......കൊള്ളാം പട്ടിയും...ചേച്ചിയും ...ഹ ഹ
'SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ശ്രീ said...

"
പട്ടിക്ക് തല‌യില്‍ ഒരു ബ‌ള്‍ബ് കത്തിയപോലെ തോന്നി. അതിന്റെ മുഖത്ത് “ അദ് ശരി. ഇതാരുന്നാ! അങ്ങനെ മ‌ലയാള‌ത്തീപ്പറ” എന്ന ഭാവം."

അത് നന്നായി. പട്ടിയെ പറഞ്ഞിട്ടെന്ത് കാര്യം!

കിഷോര്‍ലാല്‍ പറക്കാട്ട് said...

pattiye english padippichettenthine.. Idea star singernu anchor akkanano ennu chodikkamayirunnille..

കണ്ണനുണ്ണി said...

മലയാളം പറഞ്ഞ ഇതു പട്ടിക്കും മനസിലാവുമ്പോ എന്തിനാ വെര്‍തെ എന്ഗ്ലിസ്ഷ് അല്ലെ...

അഭി said...

“ഹോ ഈ പട്ടി ഇംഗ്ലിഷ് പഠിക്കാന്‍ കൊറേ പിടിക്കും”
സൂപ്പര്‍

ചെലക്കാണ്ട് പോടാ said...

ചേട്ടായി സ്ഥലമെവിടെയാ..മ്മടെ വീട്ടിന് തൊട്ടടുത്തും ലിയോയുണ്ട്...

Diya said...

ഹ ഹ നല്ല രസമായിട്ടുണ്ട്. :)

jayanEvoor said...

പിന്നല്ല!
ഈ പട്ടി വേണേ ചേച്ചിയെ പഠിപ്പിക്കും ഭാഷ!
കൊള്ളാം.

ഹരിതം said...

good

SREE said...

helo sir...
kure divasamayi oru new story expect cheyyunnu..y ur delaying?