ഓരോ ദിവസവും പുലരുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക. ഒരുപക്ഷേ.. ഇത് എന്റെ ജീവിതത്തിലെ അവസാനത്തെ ദിവസമായിരിക്കാം എന്ന്. ഞാന്‍ ചെയ്യാനുള്ളതൊക്കെ ചെയ്തുവോ എന്ന്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എനിക്കിനി എന്തു ചെയ്യാന്‍ കഴിയും എന്ന്.
മരണഭയം ലോകത്തിലേക്കും വെച്ചേറ്റവും വലിയ ഭയമാണ്
നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന ഒരൊറ്റ തോന്നല്‍ മതി നിങ്ങള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെടുവാനുണ്ടെന്ന തോന്നല്‍ ഒഴിവാക്കുവാന്‍.
നിങ്ങള്‍ ഒന്നുമില്ലാത്തവനും നഗ്നനുമായിക്കഴിഞ്ഞു. നിങ്ങളുടെ ഹൃദയത്തെ പിന്തുടരാതിരിക്കാന്‍ നിങ്ങള്‍ക്ക് പിന്നെയൊരു കാരണവും കണ്ടെത്തുവാനില്ല തന്നെ.
ആരും മരിക്കാനാഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു പോലും മരിച്ച് അവിടെയെത്തണമെന്ന് ആഗ്രഹമില്ല. എന്നിട്ടും എല്ലാവരും അവസാനമായി പങ്കുവെക്കുന്ന ഒരേയൊരു യാഥാര്‍ത്ഥ്യം ആണ് മരണം. ആരും അതില്‍നിന്ന് രക്ഷപെടുന്നില്ല. അതങ്ങനെ തന്നെയാണ് വേണ്ടതും.
എന്തെന്നാല്‍ മരണം എന്നാല്‍ ജീവിതത്തിലെ ഏറ്റവും നല്ല കണ്ടുപിടിത്തമാണ്. ജീവിതത്തെ അപ്പാടെ മാറ്റുന്ന ഒന്ന്. പഴയതിനെ തൂത്തെറിഞ്ഞ് പുതുമയെ വരവേല്‍ക്കുന്ന ഒന്ന്.
നിങ്ങളാണ് ആ പുതുമ. പക്ഷേ.. അധികം വൈകാതെ ഒരു ദിനം നിങ്ങളും പഴയതാകും... ഒഴിഞ്ഞുകൊടുക്കാന്‍ വേണ്ടിത്തന്നെ. പക്ഷേ .. അതാണ് പരമമായ സത്യം!
സമയം വളരെ കുറച്ച് മാത്രമേയുള്ളൂ. മറ്റുള്ളവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി നിങ്ങളുടെ ജീവിതം പാഴാക്കാതിരിക്കുക.
മറ്റുള്ളവരുടെ ആശയങ്ങള്‍ ഫലവത്താക്കുക എന്ന കുരുക്കില്‍പ്പെടുക എന്ന വിഡ്ഡിത്തം കാണിക്കാതിരിക്കുക.
മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ നിങ്ങളുടെതന്നെ ഉള്‍വിളികളുടെ ശബ്ദം മുക്കിക്കളയാതിരിക്കുക.
പരമപ്രധാനമായും നിങ്ങളുട ഹൃദയം പറയുന്നതും നിങ്ങളുടെ തോന്നലുകളും പിന്‍തുടരാനുള്ള ധൈര്യവും ആര്‍ജ്ജവവും കാട്ടുക. അവക്കറിയാം നിങ്ങള്‍ ആരായിത്തീരണമെന്ന്.
മറ്റുള്ളതെല്ലാം അപ്രധാനമാണ്
================================================
ആപ്പിള്‍ ഇന്‍ക് ന്റെ സി.ഇ.ഒ സ്റ്റീവന്‍ ജോബ്സ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ബിരുദധാരികളെ അഭിസംബോധന ചെയ്ത് സംസാരിച്ച (2005) സുപ്രസിദ്ധമായ പ്രസംഗത്തിന്റെ ഒരു ഭാഗത്തിന്റെ സംക്ഷിപ്ത തര്‍ജ്ജമയാണ് മുകളില്‍ കൊടുത്തത്.സ്റ്റീവിന്റെ ജീവിതം ഒരു പോരാട്ടമാണ്. സ്റ്റീവ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ സുചിപ്പിക്കുന്നു. ലിങ്ക് താഴെ. കാണാത്തവര്‍ ഒന്ന് കണ്ട് (കേട്ട്) നോക്കൂ.
“എന്തൊക്കെ പ്രചോദനങ്ങള്‍ ഇത് തരുന്നില്ല!”
http://www.mojvideo.com/video-steve-jobs-stanford-commencement-speech-2005/e156f11eb1b6c533b967
2 comments:
മരണം എന്നതാണ് ജീവിതം കണ്ട്പിടിക്കാതിരിക്കുന്നത്.
ജീവിതത്തെ അപ്പാടെ മാറ്റുന്നു എന്നുള്ളതല്ല അവസാനിപ്പിക്കുന്നു എന്നു തന്നെ ചിന്തിക്കേണ്ടി വരുന്നു മരണം.
പുതിയത് വരവേല്ക്കുന്നു എന്നത് ഒരു പ്രതീക്ഷമാത്രം, നമുക്ക് ജീവിതം നല്‍കുന്ന തത്വശാസ്ത്രമല്ലേ എന്നും തോന്നാറുണ്ട്.
ചിന്തകളിഷ്ടമായി.
ഓടോ. വീഡിയോ കണ്ടു.
Post a Comment