റിസഷനും ശമ്പളം കുറക്കലും ജോലിക്കൂടുതലുമൊക്കെയായി മാസം നാലായി പോകുന്നു.
ഇടക്കുള്ള ചായ സെഷനുകളില്‍ കൊടുമ്പിരിക്കൊള്ളുന്ന ചര്‍ച്ചകള്‍, ഉരുളാനിടയുള്ള തലകള്‍, മാനേജ്മെന്റ് ഇന്നെഫിഷ്യന്‍സിയെപ്പറ്റിയുള്ള ഘോരവിമര്‍ശനങ്ങള്‍.
അടുത്തിടെയുള്ള ചായകുടി നാട്ടുവര്‍ത്തമാനത്തിനിടെയില്‍ ആരോ പറഞ്ഞു."റിസഷന്‍ മാറി. അറിഞ്ഞില്ലേ?"
പറഞ്ഞവനെ ആരും കൊന്നില്ല. ചിരിച്ച് വധിച്ചു.
ചോദ്യം "ലേ ... നൂറ് പേരെ പിരിച്ച് വിടാന്‍ പോണ്. അറിഞ്ഞില്ലേ" എന്നോ " ശമ്പളം കൊര്‍ച്ചൂടെ വെട്ടാന്‍ പോണ്" എന്നോ ആയിരുന്നെങ്കില്‍ പ്രതികരണം പോസിറ്റീവ് ആയേനേ.
ജോലി ചെയ്യുന്ന പ്രോജക്ടില്‍ നിന്നും കഴിഞ്ഞയാഴ്ച പത്തറുപതുപേര് രാജി സമര്‍പ്പിച്ചിരിക്കുന്നു. പ്രോജക്റ്റിലെ അസംതൃപ്ത വിഭാഗത്തിലുള്ള ഒരുത്തനോട് വ്യക്തിപരമായി തിരക്കിയപ്പോള്‍ അവന്‍ പറയുന്നു.
"അണ്ണാ.. ഇവിടുത്തെ പുതിയ സ്ലോഗന്‍ കേട്ടില്ലേ?"
"അതെന്തുവാടേ?"
"പണിക്കുറവുമില്ല്ല... പണിക്കൂലിയുമില്ല... പിന്നെന്തിനാണ്ണാ പണി?
3 comments:
ഈയിടെ ഒരു ജ്വല്ലറിയില്‍ അഭിമുഖതിന്‍ ചെന്ന പയ്യന്‍ ദേഷ്യം സഹിക്കാന്‍ പറ്റിയില്ല. പുരത്ത് വെണ്ട്ക്ക അക്ഷരതില്‍ ബോര്ഡ് കണ്‍ടത്രെ 'ഇവിടെ പണിക്കൂലിയില്ല'
പണിക്കുറവൊട്ടുമില്ല,പണിക്കൂലി തീരെയുമില്ല, പിന്നെന്തിനാ പണി?
കൊള്ളാം. രസായിരിക്കുന്നു.
Post a Comment