Thursday, January 22, 2009

ഒബാമ‌യുടെ ര‌ണ്ടാം സ‌ത്യപ്രതിജ്ഞ : കേരളകൗമുദിയുടെ വിവ‌ര്‍ത്തനം








ചീഫ് ജസ്റ്റിസ് റോബ‌ര്‍ട്ട്സ് ചൊല്ലിക്കൊടുത്ത "Faithfully execute the office of the president of the united states" എന്ന വാചകം "execute the office of the president of the united states faithfully" എന്നു ചൊല്ലിയതിനാല്‍ ഒബാമ‌, വൈറ്റ് ഹൗസില്‍ ന‌ടന്ന ല‌ളിതമായ ച‌ട‌ങ്ങില്‍ വെച്ച് ചീഫ് ജസ്റ്റിസ് റോബ‌ര്‍ട്ട്സ് മുമ്പാകെ ര‌ണ്ടാമ‌തും സ‌ത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി.

ഈ വാര്‍ത്ത ബി.ബി.സി ന്യൂസ്സില്‍ നിന്നും (ആയിരിയ്ക്കണം) വായിച്ചെടുത്ത കേര‌ള‌കൗമുദി‌യുടെ ലേഖകന്‍(??), അടിച്ചു വിട്ടത് "an abundance of caution" എന്ന ഭാഗ‌മാണ് ഒബാമ വിട്ടുപോയത് എന്നാണ്. ബി.ബി.സി ന്യൂസ്സില്‍ ര‌ണ്ടാം ഖണ്ഡിക വ‌ര‌യെ വിദ്വാന്‍ വായിച്ചുള്ളു. ര‌ണ്ടാം ഖണ്ഡിക ഇങ്ങനെ.

"The decision to repeat the oath was taken out of an abundance of caution, an official said"

കേര‌ള‌കൗമുദി സ്വ.ലേ മ‌ന‌സ്സില്‍ വായിച്ചിരിക്കുക "സ‌ത്യപ്രതിജ്ഞ ആവ‌‌ര്‍ത്തിക്കാനുള്ള തീരുമാന‌മെടുത്തത് "abundance of caution" പുറ‌ത്തെടുത്ത് ക‌ള‌ഞ്ഞ‌കൊണ്ടായിരുന്നു - ഒരു വ‌ക്താവ് പറ‌ഞ്ഞു." എന്നായിരിയ്ക്കും. :)

പയ്യന്‍ കഥകളിലെ ജേര്‍ണ്ണലിസ്റ്റ് മ‌ണ്ണുണ്ണിക‌ളെ ഓര്‍മ്മിപ്പിക്കുന്നു ഈ വിവ‌ര്‍ത്തനം

(വാക്കുക‌ള്‍ ഇങ്ങനെ തന്നെയെന്ന് ഉറ‌പ്പില്ല. ഓര്‍മ്മയില്‍ നിന്നും എഴുതുന്നു)

പയ്യന്‍ : പുതിയ എഡിറ്റ‌റുടെ കസേര‌യ്ക്ക് പിറ‌കില്‍ ഒരു നീല ക‌ര്‍ട്ടന്‍ തൂക്കാം. "Sky is the limit" എന്ന് സ‌‌ന്ദേശം.

എഡിറ്റ‌ര്‍ : നീല തന്നെ വേണോ?

പയ്യന്‍ : വേറേ ക‌ള‌റില്‍ ആകാശ‌മുണ്ടെങ്കില്‍ അത്

എഡിറ്റ‌ര്‍ : ശരി. ആദ്യം കിട്ടുന്ന‌തേതോ. അത്. അല്ലേ?
പ‌യ്യന്‍ (മ‌നസ്സില്‍) : നിന്നെയൊക്കെ നമിക്കണം.**##$$

7 comments:

Sethunath UN said...

പ‌ത്ര റിപ്പോ‌ര്‍ട്ടിംഗിലെ ഒരു അബ‌ദ്ധം കൂടി..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തിരുത്ത് എന്ന സാധനം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍?

Anuroop Sunny said...

BBC കണ്ടതുകൊണ്ടു മാത്രം ഇതൊക്കെ നാമറിയുന്നു. ഇങ്ങനെ ഇങ്ങനെ എത്ര എത്ര തെറ്റുകള്‍.

G.MANU said...

ഇതെങ്ങനെ കണ്ടുപിടിച്ച് എന്റെ നിഷ്കൂ...

:)

ശ്രീ said...

ഹ ഹ. അതു കൊള്ളാമല്ലോ.
:)

വികടശിരോമണി said...

നിഷ്കളങ്കപ്പയൻസ്,
കലക്കി.

t.k. formerly known as thomman said...

ഇത് ‘ഈച്ചക്കോപ്പി’യുടെ (കോപ്പിയടിക്കുമ്പോള്‍ പുസ്തകത്തിലിരിക്കുന്ന ഈച്ചയെയും വരച്ചുവക്കുന്ന ബുദ്ധിശൂന്യത) ഒരു വകഭേദമാണ്. വാര്‍ത്ത വെറുതെ എടുക്കുന്നതാണ്; അത് വായിച്ചാല്‍ മനസ്സിലാകുന്ന ആരെയെങ്കിലും പത്രങ്ങള്‍ക്ക് ജോലിക്കെങ്കിലും വക്കാന്‍ സാധിക്കില്ലേ എന്നാണെന്റെ സംശയം.