"അതേയ് ഡാ.. നമ്മക്ക് ഒരു കഥകളി നടത്തണോല്ലോ ഇക്കൊല്ലം നമ്മടെ അമ്പലത്തില്. "
ഭൂലോക കശ്മലന്മാര്‍ നാലുപേര്‍ എന്നോടിങ്ങനെ പറഞ്ഞപ്പോള്‍ വിശ്വാസം വന്നില്ല. ഒക്കെ പരമ അരസിക ശിരോമണികള്‍.രണ്ടെണ്ണം റിട്ടയേഡായി ജൂബ്ബയും മുണ്ടുമിട്ട് സാമൂഹ്യപ്രവര്‍ത്തനം, സമുദായ പ്രവര്‍ത്തനം എന്നൊക്കെയുള്ള ഊഡായ്പ്പുമായി നടക്കുന്നവര്‍. മറ്റേ രണ്ടെണ്ണം ജോലിക്കാരാണ്. മേല്പ്പറഞ്ഞ അസുഖം നേരത്തേ തുടങ്ങിയതാണെന്ന് മാത്രം.
യെവന്മാര്‍ക്ക് കലയോ? കലയുടെ ഒരു "കല" പോലുമില്ലാത്ത ഇണ്ണാമന്‍സ്.. എന്ന എന്റെ മുഖഭാവം വായിച്ചെടുത്തിട്ടാവണം കശ്മല്‍ഖാന്‍ നമ്പര്‍ ടൂ റിപ്പീറ്റ്
"ഈ ഉഡാന്‍സും മിമിക്രീം നാടകോന്നും ശരിയാവുകേല. നമ്മടെ കേരളീയ കലേല്ലേ കഥോളി? അപ്പപ്പിന്നെ ഇപ്രാശ്യം കഥോളി തന്നെ വേണവെന്നാ കമ്മറ്റീടെ തീരുമാനമേ?"
ഹോ! കശ്മല കലാ മഹാനുഭാവന്മാര്‍ തീരുമാനിച്ചും കഴിഞ്ഞു.
കശ്മല്‍ഖാന്‍ ത്രീ ശശിച്ചേട്ടന്‍ തുടര്‍ന്നു
“അല്ല. അപ്പഴാ ഞാമ്പറഞ്ഞത്. നെന്നെ കണ്ടാ മതി. കാര്യം നടക്കും. നീ കൊര്‍ച്ച് നാള് കഥോളി പഠിച്ചതല്ലേ? അപ്പോ ഞങ്ങള്‍ പറഞ്ഞാ കാര്യം മനസ്സിലാക്കാന്‍ പറ്റിയ ആള് നീയേയുള്ളൂ.”
പണ്ടൊരു കഥകളി നടത്തണമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരുടെ അമ്പലത്തില്‍ അവര്‍ക്ക് കാണാനുള്ള പരിപാടികളാണ് വെയ്ക്കേണ്ടത് എന്നു പറഞ്ഞ കലോല്‍സാഹരാക്ഷസന്മാരാണ് കളിഭ്രാന്തന്മാരായി മാറി ഇപ്പറയുന്നത് എന്നത് ഓര്‍ത്തുകൊണ്ട് ചോദിച്ചു.
“അല്ല. അതിനിപ്പം ഞാനെന്തോ വേണമെന്നാ?”
“നമ്മക്ക് ദുര്യോധനവധം തന്നെ വേണം. നല്ല ടോപ് ആളുകളെത്തന്നെ വിളിയ്ക്കേം വേണം. മേജര്‍സെറ്റ്.”
"ആട്ടെ.. ബജറ്റെത്രെയുണ്ട്"
കളിഭ്രാന്തന്റെ മറുചോദ്യം "ബജറ്റെത്രെയാകും?"
"അല്ല.. അതിപ്പോ.. ദുര്യോധനനായി സദനം കൃഷണന്‍കുട്ടിയാശാനെ വിളിയ്ക്കാം. പുള്ളിയ്ക്കൊരു നാല് നാലര രൂപ വരും. ദു:ശ്ശാസനന്‍ ഉണ്ണിത്താനാണേല്‍ ഒരു രണ്ടേമുക്കാലെല്‍ നിര്‍ത്താം. ഗോപിയാശാന്റെ രൗദ്രഭീമനാണേല്‍ ഒരു ഏഴ് രൂപയാകും. ബാലസുബ്രമണ്യന്റെ കൃഷ്ണനാണേല്‍ ഒരു മൂന്നര വേണേ. പിന്നെ വിജയകുമാറിന്റെ പാഞ്ചാലിയാണേല്‍ ഒരു രണ്ട് മതി. പിന്നെ ശകുനി, ധര്‍മ്മപുത്രര്, കുട്ടിഭീമന്‍ എല്ലാം കൂടി ഒര് രണ്ട്. മേളത്തിനെല്ലാം കൂടി ഒരു അഞ്ച് ആറ് രൂപ. പിന്നെ പാട്ടിന് ഇപ്പോ കോട്ടക്കെ നാരായണനെ വിളിച്ചാ ശിങ്കിടിയടക്കം ഒരു നാലേല്‍ നിക്കും. കോപ്പിന് ഒരു ആയിരം രൂപ. അങ്ങനെ ആകെമൊത്തം ഒരു മുപ്പതെ മുപ്പത്രണ്ട് രൂപക്ക് നിക്കും.”
“അയ്യോ.. മുപ്പത്രണ്ടായിരവോ? ഒന്നു ചുമ്മായിരീഡാ. താഴട്ടെ. ഇനീം താഴട്ടെ.”
“താത്താനും താഴാനും ഞാനാണോ പൈസേം പറഞ്ഞോണ്ടിരുക്കുന്നേ? ഇവരെയൊക്കെ കിട്ടണേ ഇത്രേം കൊടുക്കണം.”
“അല്ല. അവര് തന്നെ വേണേ. പൈസ കൊറച്ചു കടുപ്പവാണല്ലോടാ ഉവ്വേ. നെനക്കിവരോടൊന്ന് പറഞ്ഞ് കൊറയ്ക്കമ്പറ്റില്ലേ?”
“എന്റെ ശശിച്ചേട്ടാ. എനിയ്ക്കത്രയ്ക്കൊള്ള പരിചയോന്നുവില്ല. ആട്ടെ. നിങ്ങക്കെത്രയ്ക്ക് പറ്റും?”
“അതിപ്പം. ഒരു പത്ത് പന്ത്രണ്ട്. അയ്നപ്പറവില്ല. ഇതുകൊണ്ടൊപ്പിയ്ക്കണം'”
എനിയ്ക്ക് കലി വന്നു.
“നിങ്ങള് പോയേ.. വേറെ വല്ലോരോടും പറ. എനിയ്ക്ക് മേല.”
“അല്ലെഡാ.. ഒര് കാര്യം ചെയ്. ഈ ദുര്യോധനനേം ദുശ്ശാസനനേമൊക്കെ കൊല്ലണ്ടെഡാ. ഒന്ന് പേടിപ്പിച്ച് വിട്ടാ മതീന്ന്. അപ്പപ്പിന്നെ കൊല്ലുന്നവനും ചാകുന്നവനും അത്രയ്ക്കും ജോലിയല്ലേയൊള്ളു. റേറ്റും കൊറയത്തില്ലേ? യേത്”
*$#@*^***!#$**
11 comments:
കളിഭ്രാന്ത് - കഥകളിയെ പരിപോഷിപ്പിയ്ക്കാഞ്ഞിട്ട് എനിയ്ക്ക് ഇരിയ്ക്കപ്പൊറൂതിയില്ല. പ്ലീസ്സ്. തല്ലരുത്.
ആളു കൊള്ളാല്ലോ... പഴേ സാധനമൊക്കെ എടുത്ത് പുതിയ കുപ്പീലാക്കി ഇറക്കിയേക്കുവാണല്ലേ... കീചകവധത്തെക്കുറിച്ചാണ് ഞാന്‍ കേട്ടിരിക്കുന്നതെന്നു മാത്രം, അതും വര്‍ഷങ്ങള്‍ മുന്‍പ്. :-) (അതു കഴിഞ്ഞും ഇടക്കിടെ ഓരോരുത്തര്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്...) ഇനീം ഇത് സത്യത്തില്‍ നടന്നതാണെങ്കില്‍, അവന്മാര്‍ മാഷെ ആക്കിയതാട്ടോ... :-p
പിന്നെ, പന്ത്രണ്ട് രൂപയ്ക്കും ദുര്യോധനവധം നടത്താം, ഈ പറഞ്ഞ എല്ലാരുമൊന്നും വേണ്ടാന്നേ... ദുര്യോധനന്റെ പേര് ആദ്യം വെട്ടണം. കൃഷ്ണനും പാഞ്ചാലിയും പേരിന്. രൌദ്രഭീമനും, ദുശ്ശാസനനും മാത്രം മതിയാവും. ദുശ്ശാസനന്‍ ഉണ്ണിത്താനോ, എന്തിന്! വെറുതെ വേഷം കെട്ടി വന്ന് കിടക്കുവാന്‍ പരുവത്തില്‍ ആരെങ്കിലും മതീന്നേ... :-D
--
ഹരീ....പറഞ്ഞതാ...ശരി...:)
:) ഹരീ
സംഭവം കറക്ട്. വളിച്ച വിറ്റെടുത്ത് പുതിയ കുപ്പിക്കകത്താക്കാന്‍ നോക്കിയയതാണേ. അനുഭവമല്ല. ദേ.. ഹരീ.. കലാകാരന്മാര്‍ക്കിട്ട് പാര വെക്കല്ലേ.. പ്ലീസ്. അതാണ് പോയന്റ്. അതിനാണ് പോസ്റ്റിട്ടത്. പത്തിനും പന്ത്രണ്ടിനും ഒക്കെ ഏറ്റ് കളി പിടിച്ചാല്‍.... :)
ചാണക്യാ.. നന്ദി.
പഴയവീഞ്ഞ്.........പുതിയകുപ്പി.....
:-)
പന്ത്രണ്ട് രൂപയ്ക്ക് ഞാന്‍ നടത്തി തരാം എന്നു പറഞ്ഞതല്ലാട്ടോ, നടന്നുവരാറുള്ള ഒരു സംഗതി പറഞ്ഞൂന്നു മാത്രം. പിന്നെ, പ്രാക്ടിക്കലായി ചിന്തിച്ചാല്‍ അത് കലാകാരന്മാര്‍ക്ക് ഗുണകരമാണ്, കഥകളിക്ക് ദോഷവും. മുപ്പതിനായിരത്തിനും, നാല്പതിനായിരത്തിനും കളി നടത്തുവാന്‍ ആളുണ്ടാവില്ല, പക്ഷെ പത്തിനും പന്ത്രണ്ടിനും ഇന്‍സ്റ്റന്റ് കഥകളിയില്‍ താത്പര്യമുള്ളവരുണ്ടാവും. കലാകാരന്മാര്‍ക്ക് അധികം ദേഹമനക്കാതെ ചെറിയൊരു തുക കിട്ടും, അത്ര തന്നെ! മുഴുവന്‍ കളിക്ക് കിട്ടുന്ന തുകയുടെ ആനുപാതികമായി നോക്കിയാല്‍, ഇത് കൂടുതല്‍ മെച്ചമാണ്. :-)
--
മണീ
അതെ. നന്ദി. :)
ഹരീ
:)
അവസാന വരീല്‍ ഫോണ്ട് മാറീട്ടുണ്ട്, തിരുത്താന്‍ മറക്കണ്ട :)
കഥകളി കളിച്ച് അരസികന്മാര്‍ക്ക് കഥയില്ലാണ്ടാവേണ്ട.
“അല്ലെഡാ.. ഒര് കാര്യം ചെയ്. ഈ ദുര്യോധനനേം ദുശ്ശാസനനേമൊക്കെ കൊല്ലണ്ടെഡാ. ഒന്ന് പേടിപ്പിച്ച് വിട്ടാ മതീന്ന്. അപ്പപ്പിന്നെ കൊല്ലുന്നവനും ചാകുന്നവനും അത്രയ്ക്കും ജോലിയല്ലേയൊള്ളു. റേറ്റും കൊറയത്തില്ലേ? യേത്”
ഹല്ല പിന്നെ!
[എനിക്കിതു പുതിയ വീഞ്ഞാ]
അവസാനത്തെ ചോദ്യം തകര്‍ത്തു നിഷ്കളങ്കാ...
Post a Comment