പലചരക്കുകടയില്‍ ലിസ്റ്റ് കൊടുത്ത് കാത്തുനിന്ന അത്യധ്വാനിയും രക്തത്തില്‍പ്പിടിച്ച കമ്മ്യൂണിസ്റ്റുകാരനുമായ അപ്പുവിനോട് കൊരുക്കാനായി മെമ്പര്‍ കൃഷ്ണന്‍കുട്ടിയുടെ ജനറല്‍ ഡയലോഗ്
“ഇവിടൊരു ഭരണമൊണ്ടോ? സാധനങ്ങടെ വെല പോണ പോക്കേ”
“അതിന് ഭരണത്തിനെന്നാ ഒരു കൊഴപ്പം?“. ദിനേശ് ബീഡി വലിച്ചിരുത്തി ഊതിപ്പറത്തി വെട്ടിത്തിരിഞ്ഞ് സ: അപ്പു അമറി.
“പിന്നല്ലാതെ? പാവങ്ങടെ സര്‍ക്കാരാണെന്നും കമ്മ്യൂണിസ്റ്റ്കാരാണെന്നുമൊക്കെ പറഞ്ഞിട്ട് ഇതിലൊന്നും ഒരു കാര്യോമില്ലേടോ തന്റെ സര്‍ക്കാരിന്. ഞാനിനീം ചോദിയ്ക്കും. ഇവിടൊരു ഭരണമൊണ്ടോ? ങ്ഹാ”
“ഡോ. വിവരമില്ലേല്‍ മിണ്ടരുത്. ഇനിയെന്തിനാടോ ഭരണം. താന്‍ സഖാവ് ലെനിന് എഴുതിയ സ്റ്റേറ്റ് ആന്‍ഡ് റവൊല്യൂഷന്‍ വായിച്ചിട്ടൊണ്ടോ? ലെനിനും മാര്ക്സുമൊക്കെ സ്വപ്നം കണ്ട ആ ലോകത്തിലേയ്ക്ക് ഞങ്ങള്‍ കുതിച്ചെത്തിക്കഴിഞ്ഞേടോ. ലാസ്റ്റ് എന്തോന്നാ സഖാവ് പറഞ്ഞേ?“
“എന്തോന്ന്. ഓ. പിന്നെ കുന്തം.. ചുമ്മാ ***$$##“
“എടോ.. അധ്വാനിയ്ക്കുന്ന സംഘടിതവര്‍ഗ്ഗം ബൂര്‍ഷ്വാകളുടെ കൈയ്യില്‍നിന്നും ഭരണം പിടിച്ചെടുക്കും. പിടിച്ചെടുത്തില്ലേ? ദേ ഇനി ലാസ്റ്റ് സ്റ്റെപ്പിലാ”
“ഏത് സ്റ്റെപ്പ്”
“എടോ മണ്ടാ.. ദ സ്റ്റേറ്റ് വില്‍ വിതര് എവേ”
“എന്നു വെച്ചാല്‍”
“എന്നു വെച്ചാല്‍ ഇവിടിനി ഒരു ഭരണത്തിന്റെ ആവശ്യമേയില്ലാത്തകൊണ്ട് ആര്‍ക്കും ഭരിയ്ക്കാം എന്ന അവസ്ഥയാക്കിയില്ലേ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്? അപ്പോള്‍ സഖാവ് ലെനിന്റെ സ്വപ്നം ഒറ്റയടിയ്ക്ക് രക്തച്ചൊരിച്ചിലില്ലാതെ ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.ദ സ്റ്റേറ്റ് വില്‍ വിതര് എവേ“
കണ്‍ഫ്യുഷനായിനില്‍ക്കുന്ന കൃഷ്ണന്‍കുട്ടിയെ ഒന്നു പുച്ഛത്തില്‍ നോക്കി അരിയും ഉപ്പും മുളകും വലതുകൈയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍തൂക്കി കുഞ്ഞുങ്ങള്‍ക്കുള്ള പരിപ്പുവട ഇടത്തെകയ്യില്‍ ഒതുക്കിപ്പിടിച്ച് വീട്ടിലേയ്ക്ക് വലിഞ്ഞു നടന്ന സ: അപ്പുവിനെ സാകൂതം നോക്കി ഇരുള് വീണുതുടങ്ങിയ ഇടവഴിയിലെ മാവിന് ചുവട്ടില്‍ നിന്ന വ്ലാദിമിര്‍ ഇലിയിച്ച് ലെനിന് അപ്പൂ എന്ന് നീട്ടിവിളിയ്ക്കണമെന്ന് തോന്നി.
പക്ഷേ ലെനിന്റെ ശബ്ദം പിറുപിറുപ്പായി.
“ന്നാലും... ന്റെ അപ്പൂ...ദ സ്റ്റേറ്റ് വില്‍ വിതര് എവേ”
15 comments:
“ദ സ്റ്റേറ്റ് വില്‍ വിതര് എവേ”
എന്താ മാഷെ ഇത്..!!!???
അതെന്താ അവസാനം പിറുപിറുത്തെ?
എനക്കും പുരിയലേ ?
ഉള്ളിലെ വിപ്ലവാരിഷ്ടം ശബ്ദത്തെ പിറുപിറുപ്പലാക്കി മാറ്റിയതാകാം. :)
സ: അപ്പൂന് തെറ്റിപ്പോയി...
The State has already withered away!
ലാല്‍ സലാം സഖാവേ...കസറിയിട്ടുണ്ട് ട്ടാ. വര്‍ഗ്ഗസമരം തുടര്‍ന്നുകൊണ്ടിരിക്കട്ടെ (നായര്‍ സഖാക്കളും ഈഴവ സഖാക്കളും മറ്റു താഴേക്കിടയിലുള്ള സഖാക്കളും തമ്മില്‍ മത്സരിച്ച് മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ കമ്മൂണിസം നടപ്പാവും. ഇല്ലെങ്കില്‍ കമ്മൂണലിസമെങ്കിലും നടപ്പാവും) എനിക്ക് നല്ല പ്രതീക്ഷയുണ്ട് - ഞാന്‍ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ലെന്ന്.
ചാത്തനേറ്: അങ്ങനെ ഈ ഒരു പോസ്റ്റോടുകൂടി. നിഷ്കളങ്കന് ചേട്ടായിയെ ബു ജി ഗണത്തിലുള്പ്പെടുത്തിയിരിക്കുന്നു.[എടുത്തെറിഞ്ഞിരിക്കുന്നു. അല്ല പിന്നെ]
"കണ്‍ഫ്യുഷനായിനില്‍ക്കുന്ന കൃഷ്ണന്‍കുട്ടിയെ ഒന്നു പുച്ഛത്തില്‍ നോക്കി "
ദാ..ഈ കൃഷ്ണന് കുട്ടിയെപ്പോലാ ഇപ്പൊ എന്റെ അവസ്ഥ.. ഒന്നും മനസിലായില്ല്യാ... :)
കണ്ഫ്യൂഷനാക്കീലോ...
:(
പിന്നെ,വേറൊരാള് വേറൊരു കാര്യം കൂടി പറഞ്ഞു വച്ചിട്ടുണ്ട്, എവെരിതിംഗ് ഈസ് സബ്ജെക്ട് റ്റു ചെയിഞ്ച് :) കാര്ള് മാക്സ് എന്ന ദേഹമാണെന്നാണ് ഓര്‍മ്മ. കാലത്തിനനുസൃതമായി മാറ്റങ്ങള്‍ വരുത്തിയില്ലേല്‍, എന്തും ഔട് ഡേറ്റഡ് ആവും, കമ്മ്യൂണിസമായാലും, ക്യാപിറ്റലിസമായാലും. എന്നുവച്ച് കാലത്തിനനുസരിച്ചു മാറി കോലം തിരിഞ്ഞുപോകരുതെന്നു മാത്രം. ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്ക്ക് തുറന്ന മനസ്സോടെ, പരസ്പരം 'സഖാവേ' എന്നു വിളിക്കാന്‍ കഴിയാത്തിടത്തോളം കാലം അപ്പുവിന്റെയും എന്റെയും പ്രതീക്ഷകള്‍ അസ്ഥാനത്താണ്.
anony antonykku paTikkuvaa?
ഹ ഹ ഹ!
നമസ്കാരം സുഹൃത്തുക്കളെ
നന്ദി!
ക്ഷമീ!!! :)
സ:അപ്പുവിന്റ്റെ കുട്ടികള്‍ ഇപ്പോഴും പരിപ്പുവട തിന്നുന്നുവെന്നോ.....? അതിശയം തന്നെ.......പരിപ്പു വട ആയിരിക്കില്ല,പപ്സോ...പാര്‍സല്‍ ബിരിയാണിയോ ആയിരിക്കും.....
ലാല്‍ സലാം സഖാവേ...കസറിയിട്ടുണ്ട് ട്ടാ. വര്‍ഗ്ഗസമരം തുടര്‍ന്നുകൊണ്ടിരിക്കട്ടെ (നായര്‍ സഖാക്കളും ഈഴവ സഖാക്കളും മറ്റു താഴേക്കിടയിലുള്ള സഖാക്കളും തമ്മില്‍ മത്സരിച്ച് മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ കമ്മൂണിസം നടപ്പാവും. ഇല്ലെങ്കില്‍ കമ്മൂണലിസമെങ്കിലും നടപ്പാവും) എനിക്ക് നല്ല പ്രതീക്ഷയുണ്ട് - ഞാന്‍ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ലെന്ന്.yes
Post a Comment