“ഹയ്യോ കറന്റ് പോയി”
“എടീ ഇത് പവര്‍ക്കട്ടാ. അതാരിക്കും”
“അച്ചാ.. എനിയ്ക്ക് പേടിയാ. എന്നെ പിടിച്ചോ”
“ഹാ.. പെണ്ണേ എന്റെ വയറ്റത്തിട്ട് മാന്താതെ.”
“ഡി കൊച്ചേ എന്നെ ചവിട്ടാതെ. ഹി ഹി. ഇതാരാ.. എനിയ്ക്ക് ഇക്കിളെടുക്കുന്നുണ്ടേ”
“എടീ അതു ഞാനാരുന്നു “
“അതു ശരി. അതിനെടേല്.......... ഹും. ശ്ശേ വിട്ടേ”
“അച്ചാ.. അമ്മേ എന്തെടുക്കുവാ? ഇനിയ്ക്ക് പേടിയാന്ന് പറഞ്ഞില്ലേ. കെട്ടിപ്പിടിച്ചോ”
“ആ കെട്ടിപ്പിടിച്ചു”
“അതു ശരി. കൊച്ചിനെയാ കെട്ടിപ്പിടിയ്ക്കാന്‍ പറഞ്ഞെ“
“ ഹ് ഹ് ഹ്”
“അച്ചാ അമ്മേ”
“ദേ പെണ്ണെടെയ്ക്കു കേറി”
കൊഴാമറിച്ചില്‍ ....... അതിനിടയില്‍ ഒരു ശബ്ദം.
***ഡും!****
“അയ്യോ”
“അയ്യോ.. അതെന്തുവാ ശബ്ദം. കുഞ്ഞിന്റെ തലയിടിച്ചെന്നാ തോന്നുന്നേ”
“അയ്യോ.. അത് കുഞ്ഞിന്റെ തലയല്ലെടി. എന്റെ തലയാരുന്നു. ഇയ്യോ. നോവുന്നു”
“ങ്ഹാ.. ചുമ്മാതല്ല. ഒരു പൊള്ളയായ ശബ്ദം. ഹി ഹിഹി”
............
............
............
............
മൌനമേ നിറയും മൌനമേ...
15 comments:
രസം തന്നെ അല്ലേ? എല്ലാ ദിവസവും രസകരമായിരിക്കട്ടെ...
:))) kidilam thanne
ഇതു വായിക്കാന്‍ തുടങ്ങീപ്പോഴേക്കും പവര്‍ പോയി....
ചുമ്മാതല്ല ഇതുവായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എന്റെ സിസ്റ്റം റീസ്റ്റാര്‍ട്ട് ആയത്..
ഹ ഹ... കൊള്ളാം...
പവര്‍കട്ട്!
:)
ബുഹ ഹാ...
“ങ്ഹാ.. ചുമ്മാതല്ല. ഒരു പൊള്ളയായ ശബ്ദം. ഹി ഹിഹി”
kalakki
ചാത്തനേറ്: രഹസ്യങ്ങള്‍ മൈക്ക് വച്ചാണോ?
:)
രസായിട്ടുണ്ട്. വെരി നൈസ്.
തകര്‍ത്തു :)))))
പവര്‍ കട്ടും പ്രയോജനപ്പെടുത്താന്‍ പഠിച്ചുകഴിഞ്ഞു. പാവം നിഷ്ക്കളങ്കന്‍...ആയുഷ്മാന്‍ ഭവ:
ഹ ഹാ.... കൊള്ളാം...
നിഷ്കളങ്കാ.. ഇതു ശരിക്കും നടന്നതാണൊ...? :)
കഷ്ടമായിപ്പോയി, ആ പവര്‍കട്ട് നിറുത്തിവച്ചുകളഞ്ഞല്ലോ!
പൊള്ളയായ ആ തലക്കകത്തുനിന്ന് ഇനിയും വരട്ടെ ധാരാളം ഫലിതകഥകള്‍...
ഹ ഹ ഹ ഹ (ഇപ്പോഴും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല....)
haha!
Post a Comment