Friday, September 10, 2010
പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് (ആസ്വാദനം)
Wednesday, August 18, 2010
എല്ലാവര്‍ക്കും ഓണാശംസകള്‍! വയര്‍ നിറയെ ഊണാശംസകള്‍!
എല്ലാവര്‍ക്കും ഓണാശംസകള്‍! വയര്‍ നിറയെ ഊണാശംസകള്‍!
ചോറില്‍ പരിപ്പൊഴിച്ച് അതില്‍ പൂര്‍ണ്ണചന്ദ്രനൊക്കും പപ്പടം സ്നേഹത്തോടെ വെച്ച് വലത് കൈപ്പടം പരത്തി കമഴ്ത്തിപ്പിടിച്ച് പൊടിച്ച് നെയ്യും ചേര്‍ത്ത് കുഴ്ച്ച് അടിക്കാന്‍ മറക്കരുത്.
സാമ്പാര്‍ എത്തിയാല്‍ ഇടതുവശത്ത് അനാഥമായിക്കിടക്കുന്ന ഒരു കൂന ചോറ് ഇലയുടെ നടുവിലേക്കിട്ട് അതിലൊരു കുഴി കുഴിച്ച് സാമ്പാര്‍ ഒഴിപ്പിച്ച് അതിലെ കഷണങ്ങളെ ആദ്യം ഉച്ചാടനം ചെയ്ത് കുഴച്ചുരുളയാക്കി, അതിന്മേല്‍ അവിയലിന്റെ ഒരു പിടിയെടുത്ത് പിടിപ്പിച്ച്, അതില്‍ ഇഞ്ചിക്കറി കൊണ്ടൊരു പൊട്ട് തൊട്ട് അണ്ണാക്കിലേക്കെറിയുമ്പോള്‍ നിങ്ങള്‍ക്ക് ദിവസവും ചോറുണ്ണുന്ന ഹോട്ടലിലെ ചീപ് ഫുഡ്ഡിനോട് പുച്ഛം തോന്നിയേക്കാം. തോന്നണം. അഹങ്കരിക്കണം. അതിനാണോണം. (തിരിച്ച് വന്ന് കരയാനും ഒരു കാരണം വേണ്ടേ)
പടവലങ്ങയും, വെള്ളരിക്കയും, ചേനയും, മുരിങ്ങക്കയും ചെറുതായരഞ്ഞ തേങ്ങയില്‍ ആനന്ദനൃത്തമാടു,ന്ന വെളിച്ചെണ്ണയുടേ കടും വാസന മേന്‍പൊടി ചാര്‍ത്തുന്ന അവിയല്‍, തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൂട്ടി കുത്തിയെടുത്ത് നാവില്‍ വെക്കുമ്പോള്‍ നിങ്ങള്‍ ഒരു തികഞ്ഞ അഹങ്കാരിയായിരിക്കും.
ചുവക്കെ വറുത്ത് ഉടച്ചെടുത്ത് തൈര് ചേര്‍ത്തുണ്ടാക്കിയ പാവക്കാ/ വെണ്ടക്കാ കിച്ചടികളും, സ്വര്‍ണ്ണനിറമുള്ള കാബേജ് തോരനും മത്തങ്ങായും കടലയും സ്നേഹിച്ചൊന്നായ്ക്കുഴ്ഞ്ഞ കടുക് കൊണ്ട് മേമ്പൊടിചോടിക്കിടക്കുന്ന കൂട്ടുകറിയും നിങ്ങളേക്കാത്തിരിക്കുന്നു. ഒന്നും വെറുതേ വിടരുത്.
തൊട്ട് നാവില്‍ വെച്ചാല്‍ കുണ്ഡലിനിവരെ കറന്റടിപ്പിക്കുന്ന ഉശിരുള്ള അച്ചാറുകള്‍ ഹോട്ടലിലെ ആഹാരം കഴിച്ച് രുചികെട്ട നാവുകളെ പുളകമണിയിക്കട്ടേ എന്നാശംസിക്കുന്നു.
കുറുക്കു കാളനും, മധുരപ്പച്ചടിയും ആ ഇലയുടെ സെന്ററില്‍ ചിരിച്ചുകൊണ്ടിരിക്കുന്നത് "കാണാനല്ല" എന്നോര്‍ക്കുക.
ആലസ്യത്തോടെ ഇലയില്‍ വന്നു വീഴുന്ന അടപ്രഥമന്‍ പഴവും പപ്പടവൂം കൂട്ടി ഞെരടി വാരിയുണ്ണുമ്പോള്‍, ഹോട്ടലിലെ കുഴിപ്പിഞ്ഞാണത്തിന്റെ ഇടതുഭാഗത്ത് എന്നും കാണാറുള്ള "ചൗവ്വരി" എന്ന സൂപ്പര്‍ഗ്ലൂ കൊണ്ടുള്ള പായസത്തിനെപ്പറ്റി നിങ്ങളോര്‍ക്കുകകൂടി ചെയ്യരുത്.
ഒടുവില്‍ ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ചതച്ചിട്ട ഉശിരനായ സംഭാരം കുടിച്ച് ഏമ്പക്കം വിട്ട് നാക്കില കൈകൊണ്ട് കൂട്ടിയെടുത്ത് വടക്കേപ്പുറത്തേക്ക് എറിയുമ്പോള്‍ ആര്‍ത്തുപൊങ്ങുന്ന കാക്കകളുറ്റെ കാ കാ രവം നിങ്ങളില്‍ ഒരു ഗൃഹാതുരത്വം ഉണര്‍ത്തിയേക്കാം.
ഒരോണത്തിന്റെ ഓര്‍മ്മകളിലേക്കുള്ള കുറേ ചിറകടിയൊച്ചകള്‍ കൂടി കൂട്ടിച്ചേര്‍ത്ത്... തിരികെ വന്ന് പി.സി ഓണ്‍ ചെയ്യുന്നതു വരെ.... എല്ലാവര്‍ക്കും ഓണാശംസകള്‍! വയര്‍ നിറയെ ഊണാശംസകള്‍!
ഓണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : ഊഞ്ഞാലിന്റെ കയറിന്റെ ക്വാളിറ്റി, വണ്ണം എന്നിവ ശ്രദ്ധിക്കുക. പണ്ടത്തെപോലെയല്ല. എല്ലാവരും തടിയന്മാരും തടിച്ചികളുമാണെന്ന കാര്യം മറക്കരുത്.
Monday, July 19, 2010
ശ്രീ കോട്ടക്കല്‍ ശിവരാമന് ആദരാഞ്ജലികള്‍
Thursday, June 17, 2010
ആത്മാര്‍ത്ഥത
സീലിംഗില്‍ കണ്ട ഒരു സ്റ്റീല്‍ ഹാംഗറില്‍ തലകീഴായി തൂങ്ങിക്കിടക്കാം.
കിടന്നു. ഹമ്മേ.. ശ്ശാസം മുട്ടണ്...
തൊട്ടപ്പുറത്തെ കുബിക്കിളില്‍ ഇരിക്കുന്ന ബിസിനസ്സ് അനലിസ്റ്റ്, സുന്ദരി, അതിബുദ്ധിമതി സംഭവം കണ്ട് വട്ടായി.
"ഡീ.. എനിക്ക് ലീവ് വേണം. അയ്യാള് തരില്ല. അതോണ്ട് വട്ടായി അഭിനയിക്കുവാ. നീ നന്നായിട്ടൊന്ന് സപ്പോര്‍ട്ട് ചെയ്തേരെ."
മാനേജര്‍ കയറി വന്നപ്പോള്‍ എന്റെ കിടപ്പ് കണ്ട് അന്തം വിട്ടു.
"സാര്‍.. ഞാന്‍ ഒരു ലൈറ്റ് ബള്‍ബാണ്. പ്രകാശേട്ടനെ കിട്ടുന്നില്ലേ. നൂറ്റിപ്പത്ത് വാട്സ്"
"ഓ ബോയ്. നീ ജോലി ചെയ്ത് പണ്ടാരമടങ്ങിരിരിക്കുന്നു. പോ വീട്ടില്‍ പോയി രണ്ടു ദിവസം റെസ്റ്റെടുത്തിട്ടു വാ. ലീവെടുത്തോ"
ലൈറ്റ് ബള്‍ബായ ഞാന്‍ ഉള്ളില്‍ ചിരിച്ച് സ്വന്തം പുറത്ത് തട്ടി അഭിനന്ദിച്ചിട്ട് താഴെയിറങ്ങി പുറത്തേക്ക് പോകാന്‍ നേരം സഹപ്രവര്‍ത്തക ബുദ്ധിമതിയും എന്നെ ഫോളോ ചെയ്യുന്നു.
മാനേജര്‍ അവളോട് " ഹേയ് നീ എവിടെ പോകുന്നു?"
അവള്‍ "ഞാനും വീട്ടീപ്പോകുവാ സാര്‍. എന്നെക്കൊണ്ടെങ്ങും വയ്യ ഇരുട്ടത്ത് ജോലി ചെയ്യാന്‍ "
Monday, June 7, 2010
ബിവറേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡര്‍
