Friday, June 12, 2009

പീഢനം

ബസ്സില്‍ തിരക്ക് വ‌ള‌രെ കൂടുതലായിരുന്നു. അയാ‌‌ള്‍ കയറി നിന്നതാകട്ടെ ഒരുകൂട്ടം സ്ത്രീക‌ളുടെ ഇടയിലും.

 ഇടത്കൈകൊണ്ട് മുക‌ളില‌ത്തെ കമ്പിയില്‍ പിടിച്ച് നിന്ന് വലതുകൈയ്യില്‍ കയ്യിലെ ബാഗ് ഒതുക്കിപ്പിടിച്ച് തല‌ങ്ങും വില‌ങ്ങും ആടിയുല‌ഞ്ഞുനീങ്ങുന്ന ബസ്സില്‍ നില്‍ക്കുമ്പോ‌ള്‍ അയാ‌ള്‍ തൊട്ടടുത്തു നിന്നിരുന്ന സുന്ദരിയായ യുവതിയുടെ ദേഹത്തു മുട്ടുന്നുണ്ടായിരുന്നു.

 അയാ‌ള്‍ക്ക് വല്ലായ്മ തോന്നി. തിര‌ക്കില്‍ എങ്ങിനെ അതു ചെയ്യും. അതിന്റെ ചൂട് അരക്കെട്ടിന്റെ ഭാഗത്ത് അയാ‌ള്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ആഗ്രഹമാണെങ്കില്‍ അടക്കാനുമാവുന്നില്ല.

 അയാ‌ള്‍ക്ക് വയറ്റില്‍ എന്തോ ഒരാള‌ല്‍ പോലെ അനുഭവപ്പെട്ടു. വല്ലാത്ത വെപ്രാളം തോന്നി. ഒടുവില്‍ അയാ‌ളത് ചെയ്യാന്‍ തന്നെ തീരുമാനിച്ചു.

 പതുക്കെ അയാ‌ളുടെ കൈക‌ള്‍ താഴേക്ക് നീണ്ടു. ബസ്സിന്റെ ഒരാടിയുലച്ചില്‍ ബാലന്‍സ് തെറ്റിച്ചെങ്കിലും തടസ്സങ്ങ‌ളൊക്കെ നീങ്ങി അയാളുടെ കൈക‌ള്‍ അതില്‍ തൊട്ടു. അതന്റെ ഇളംചൂട് അയാളുടെ സിരക‌ളി‌ല്‍ ആഗ്രഹത്തിന്റെ പൂത്തിരി കത്തിച്ചു. പരുപരുത്ത വൃത്തത്തിനുള്ളി‌ല്‍ അള‌ന്നുവെച്ചതുപോലെ സൃഷ്ടിക്കപ്പെട്ടിരുന്ന എണ്ണയുടെ വഴുവഴുപ്പു തോന്നുന്ന സുഷിരത്തിലെ സ്പ‌‌ര്‍ശം അയാളിലെ ശ്വാസോച്ഛ്വാസം വേഗത്തി‌ലാക്കി.

 അയാ‌ള‌തു വലിച്ചെടുത്ത് വായില്‍ വെച്ച് ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.

 യുവതി അസഹ്യതയോടെ തിരിഞ്ഞു. അയാളുടെ തൊട്ടടുത്ത് നിന്നിരുന്ന വൃദ്ധ എല്ലാവരും കേള്‍ക്കെ ഉറക്കെപ്പറഞ്ഞു.

 "എന്റെ കൊച്ചനേ. തെര‌ക്കിനെടേല്  തന്നെ വേണോ ഉഴുന്നുവട തിന്നാന്‍. വീട്ടിലെങ്ങാനും ചെന്നിട്ട് കഴിച്ചാ പോരാരുന്നോ?"

 ജോലിത്തിരക്കുമൂലം അയാള‌ന്നത്തെ ദിവസം ഒന്നും കഴിച്ചിരുന്നില്ലെന്നും, എന്തെങ്കിലും കഴിക്കാമെന്നു കരുതി കടയില്‍ കയറിയപ്പോ‌ഴായിരുന്നു ബസ്സ് വന്നതെന്നും ഇനി വേറെ ബസ്സ് കിട്ടില്ലെന്നറിഞ്ഞ് കടയില്‍ നിന്നും ഉഴുന്നുവടയും വാങ്ങിയാണ് അയാ‌ള്‍ ബസ്സില്‍ കയറിയതെന്നും വിശപ്പ് സഹിക്കാന്‍ പറ്റാതെ അയാ‌ള്‍ മാനസികപീഢ  അനുഭവിച്ചിരുന്നുവെന്നും അവരുണ്ടോ അറിയുന്നു?

 അയാളൊരു വട കൂടിയെടുത്ത് തിന്നു.

7 comments:

R. said...

അയ്യേ, വൃത്തികെട്ടവന്‍!

എണ്ണയില്‍ വറുത്തത് കൊളസ്ട്രോള്‍ കൂട്ടുന്നും‌ന്ന് അറിയില്ലേ?

യെന്റെ നിഷ്കൂ... :-)

മാണിക്യം said...

ങഃ! ഉഴുന്നു വട ആയിരുന്നൊ?

:)

കൊട്ടോട്ടിക്കാരന്‍... said...

മനുഷേനെ എടങ്ങേറിലാക്കിക്കളഞ്ഞു.. !

അനൂപ്‌ കോതനല്ലൂര്‍ said...

ഇയ്യാള് ആളുകൊള്ളാല്ലോ

പോങ്ങുമ്മൂടന്‍ said...

നിഷ്കുവേട്ടാ,

ആളെ വടിയാക്കരുത്. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. :)

ശ്രീ said...

ഹ ഹ... കൊള്ളാം

നിഷ്ക്കളങ്കന്‍ said...

ചേ!
ഈ പിള്ളാരൊക്കെ ഇങ്ങനെ ഡേട്ടി ബൊയ്സ് ആയിപ്പോയല്ലോ. മ‌ല‌യാളീസ് എല്ലാം ഇങ്ങനാ. എല്ലാം ഡേട്ടിയായേ ചിന്തിക്കൂ. ;)

ന‌ന്ദി ആ‌ള്‍ ബോയ്സ് ഏ‌ന്‍ഡ് ഗേ‌ള്‍സ്!