Sunday, January 13, 2008

വാക്വം

“ഹയ്യോ കറന്റ് പോയി”

“എടീ ഇത് പവര്‍ക്കട്ടാ. അതാരിക്കും”

“അച്ചാ.. എനിയ്ക്ക് പേടിയാ. എന്നെ പിടിച്ചോ”

“ഹാ.. പെണ്ണേ എന്റെ വയറ്റത്തിട്ട് മാന്താതെ.”

“ഡി കൊച്ചേ എന്നെ ചവിട്ടാതെ. ഹി ഹി. ഇതാരാ.. എനിയ്ക്ക് ഇക്കിളെടുക്കുന്നുണ്ടേ”

“എടീ അതു ഞാനാരുന്നു “

“അതു ശരി. അതിനെടേല്.......... ഹും. ശ്ശേ വിട്ടേ”

“അച്ചാ.. അമ്മേ എന്തെടുക്കുവാ? ഇനിയ്ക്ക് പേടിയാന്ന് പറഞ്ഞില്ലേ. കെട്ടിപ്പിടിച്ചോ”

“ആ കെട്ടിപ്പിടിച്ചു”

“അതു ശരി. കൊച്ചിനെയാ കെട്ടിപ്പിടിയ്ക്കാന്‍ പറഞ്ഞെ“

“ ഹ് ഹ് ഹ്”

“അച്ചാ അമ്മേ”

“ദേ പെണ്ണെടെയ്ക്കു കേറി”

കൊഴാമറിച്ചില്‍ ....... അതിനിടയില്‍ ഒരു ശബ്ദം.

***ഡും!****

“അയ്യോ”

“അയ്യോ.. അതെന്തുവാ ശബ്ദം. കുഞ്ഞിന്റെ തലയിടിച്ചെന്നാ തോന്നുന്നേ”

“അയ്യോ.. അത് കുഞ്ഞിന്റെ തലയല്ലെടി. എന്റെ തലയാരുന്നു. ഇയ്യോ. നോവുന്നു”

“ങ്ഹാ.. ചുമ്മാതല്ല. ഒരു പൊള്ളയായ ശബ്ദം. ഹി ഹിഹി”

............
............
............
............

മൌനമേ നിറയും മൌനമേ...

15 comments:

മൂര്‍ത്തി said...

രസം തന്നെ അല്ലേ? എല്ലാ ദിവസവും രസകരമായിരിക്കട്ടെ...

simy nazareth said...

:))) kidilam thanne

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതു വായിക്കാന്‍ തുടങ്ങീപ്പോഴേക്കും പവര്‍ പോയി....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ചുമ്മാതല്ല ഇതുവായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എന്റെ സിസ്റ്റം റീസ്റ്റാര്‍ട്ട് ആയത്..

ശ്രീ said...

ഹ ഹ... കൊള്ളാം...

പവര്‍‌കട്ട്!
:)

Anonymous said...

ബുഹ ഹാ...

G.MANU said...

“ങ്ഹാ.. ചുമ്മാതല്ല. ഒരു പൊള്ളയായ ശബ്ദം. ഹി ഹിഹി”

kalakki

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രഹസ്യങ്ങള്‍ മൈക്ക് വച്ചാണോ?

sree said...

:)

Visala Manaskan said...

രസായിട്ടുണ്ട്. വെരി നൈസ്.

Anonymous said...

തകര്‍ത്തു :)))))

Murali K Menon said...

പവര്‍ കട്ടും പ്രയോജനപ്പെടുത്താന്‍ പഠിച്ചുകഴിഞ്ഞു. പാവം നിഷ്ക്കളങ്കന്‍...ആയുഷ്മാന്‍ ഭവ:

ഏ.ആര്‍. നജീം said...

ഹ ഹാ.... കൊള്ളാം...
നിഷ്കളങ്കാ.. ഇതു ശരിക്കും നടന്നതാണൊ...? :)

ഗീത said...

കഷ്ടമായിപ്പോയി, ആ പവര്‍കട്ട് നിറുത്തിവച്ചുകളഞ്ഞല്ലോ!

പൊള്ളയായ ആ തലക്കകത്തുനിന്ന് ഇനിയും വരട്ടെ ധാരാളം ഫലിതകഥകള്‍...

ഹ ഹ ഹ ഹ (ഇപ്പോഴും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല....)

സജീവ് കടവനാട് said...

haha!