Friday, September 14, 2007

ഞാനപ്രത്ത്...ഞാനപ്രത്ത്!

അത്താഴവും കഴിച്ച് കുറച്ചുനേരം ടി.വി യിലെ എന്തെങ്കിലും പരിപാടിക‌ളൊക്കെക്കണ്ടു കഴിഞ്ഞാല്‍ കിടക്കാനുള്ള ചടങ്ങുക‌ള്‍ ആര‌ംഭിയ്ക്കുന്നു ഞങ്ങ‌ളുടെ വീട്ടില്‍. എന്നുവെച്ചാല്‍ ഞാന്‍, എന്റെ ഭാര്യ, മൂന്നു വയസ്സായ എന്റെ മക‌ള്‍ എന്നിവരടങ്ങുന്ന മുട്ടന്‍ കുടുംബം താ‌മസിക്കുന്ന ഈ കൊച്ചുവീട്ടില്‍.

ഞാനോ എന്റെ ഭാര്യയോ " ശരി! ഇനി കെടക്കാം" എന്നു പ്രസ്താവിച്ചാല്‍, പുത്രി തന്നെപോയി ടി.വി ഓഫ് ചെയ്തിട്ട് കിടപ്പുമുറിയിലേക്കൊരോട്ടമാണ്. ഒരു ഡയലോഗോടു കൂടി.

"ഞാനപ്രത്ത്...ഞാനപ്രത്ത്"

സംഗതിയെന്താണെന്നുവെച്ചാല്‍, അവ‌ള്‍ക്ക് ഞങ്ങളുടെ രണ്ടുപേരുടേയും ഇടക്ക് കിടക്കണ‌ം. "അമ്മ..അ‌ച്ഛന്‍... നോ ബോഡി ടച്ചിംഗ് പ്ലീസ്സ്" ഇതാണ് പുള്ളിക്കാരിയുടെ ഒരു ലൈന്‍.

(ഞങ്ങ‌ള്‍ എവിടെയങ്കിലും ഒരുമിച്ചിരുന്നാലും മതി.. ഇടയ്ക്ക് ഡാവില്‍ വന്നു കേറും. പിന്നെ പതുക്കെ സ്വയം ഞങ്ങ‌ളുടെയിടയിലേയ്ക്ക് തിരുകും. പിന്നെ ഒരാളു‌ടെ ദേഹത്ത് കാല്‍കൊണ്ടു ചവിട്ടി മറ്റേയാ‌ളിന്റെ ദേഹത്ത് പുറ‌ം ചാരി ത‌ള്ളിമാറ്റാന്‍ തുടങ്ങും.)

അതങ്ങിനെയങ്ങ് സമ്മതിച്ചുകൊടുക്കാന്‍ പറ്റുമോ? ഞാനവ‌ളെ തൂക്കിയെടുത്ത്, കട്ടില്‍ ഭിത്തിയോടു ചേര്‍ന്നുകിടക്കുന്ന വശത്തേയ്ക്ക് മാറ്റിക്കിടത്തുന്നു.

വരുന്നു ഡയലോഗ് "ഞാനപ്രത്ത്. അച്ഛാ.. ഞാനപ്രത്ത് കെടക്കട്ടച്ഛാ..ങും ങും.."

" ശ്ശെടാ! നീയിപ്രത്തായില്ലേ.. ഇനിയെങ്ങോട്ടാ?" എന്നായി ഞാന്‍.. (അതിബുദ്ധി..അതിബുദ്ധി)
ആരുകേള്‍ക്കാന്‍?

എന്റെ ദേഹത്തൂടെ കേറി മറിഞ്ഞ് കൈ രണ്ടും ഞങ്ങ‌ളുടെ രണ്ടുപേരുടേയും ഇടയ്ക്കോട്ട് തിരുകിക്കേറ്റുന്നു.

ഓഹോ! സ്ഥലമുണ്ടാക്കുകയാണ്.

"ഡീ... അടിച്ചു ശരിപ്പെടുത്തും ഞാന്‍" ഞാനലറാന്‍ തുടങ്ങുന്നു. പിന്നേയും തൂക്കിയെടുത്ത് ഇപ്പുറത്തേക്ക് ഇടുന്നു.

നോ രക്ഷ!

ക്രൂരമൃഗങ്ങ‌ളായ സിംഹ‌ം, പട്ടി, പൂച്ച, കുറുക്കന്‍ മുതലായവയുടെ അല‌ര്‍ച്ചയും കരച്ചിലും എന്നിലെ മിമിക്രി കലാകാരനാവുന്നപോലെ ഞാനവതരിപ്പിക്കുക‌യും

"അതെന്തോ ചദ്ദമാച്ഛാ. ഹയ്"

എന്നുള്ള അവ‌ളുടെ പ്രതികരണം കേട്ട് ഞാന്‍ മിമിക്രി നിര്‍ത്തുകയും ചെയ്തു.

"ഹം! അതൊക്കെ പഴകിപ്പോയി" ഭാര്യയുടെ പരിഹാസച്ചിരി കേള്‍ക്കാം ഇരുട്ടില്‍.

"ഞാനപ്രത്ത്. അച്ഛാ"............ ഞാന്‍ കീഴടങ്ങി.. "ഹോ! അസത്തുപെണ്ണ്!" പിറുപിറുത്തുകൊണ്ട് ഞാന്‍ അവ‌ള്‍ക്കിടം കൊടുത്തു.

എന്റെ സ്ഥാന‌ം ഭാര്യ ഏറ്റെടുത്തു. ഓ! മക‌ളുമായി അനുരഞ്ചനത്തിന്റെ പാതയിലാണ് പുള്ളിക്കാരി.

"മോ‌ളെ.... അമ്മ അച്ഛനെ ഒന്നു കെട്ടിപ്പിടിച്ചുകിടന്നോട്ടെ.. പ്ലീസ്സ്"

"ഓ.. വേണ്ടമ്മേ"

"മോ‌ളെ...പ്ലീസ്സ്... അമ്മ അച്ഛനെ ഒന്നു കെട്ടിപ്പിടിച്ചുകിടന്നോട്ടെ.. ഹോ! എത്ര നാ‌ളായീശ്വരാ ഒന്നു കെട്ടിപ്പിടിച്ചുകിടന്നിട്ട്!"

" വേണ്ടമ്മേ.. എനിക്കു ചങ്കടം വ‌രുവേ.." "ഞാനപ്രത്ത്" .(അതായത് നടുക്കു തന്നെയെന്ന്)

അമ്മ‌യും കട്ടേം പടോം മടക്കി!

"സാറെ... യെവ‌ളൊരു രക്ഷേമില്ല. ഒറങ്ങട്ടെ..എന്നിട്ടു മാറ്റിക്കെടത്താം" ഭാര്യ ഭര്‍ത്താവിനോട്...

"ഡീ..മര്യാദയ്ക്ക് അടങ്ങിയൊതുങ്ങിക്കെടന്നോണം. ആ! കെടന്നു പിരുപിരുക്കരുത്. ആ!" ഞാന്‍ ഡിമാന്റ് ചെയ്തു.
അവ‌ള്‍ മര്യാദയ്ക്ക് കിടക്കുകയുമില്ല. ചുമ്മാ കെടന്ന് പിരുപിരുപ്പാണ്.
എന്റെ മൂക്കിലും വായിലും ചെവിയിലും‍ കുഞ്ഞിവിരലിടുക. മുടിയില്‍ (ഉള്ളത്.. ഒട്ടുമില്ലെങ്കില്‍ത്തന്നെയും)പ്പിടിച്ചു വലിക്കുക, വയറ്റത്തിട്ട് കുത്തുക. മുതലായ കലാരൂപങ്ങ‌വതരിപ്പിച്ചുകൊണ്ട് അവ‌ളങ്ങനെ അരങ്ങു തകര്‍ക്കുകയാണ്.

ഞാനും ഭാര്യയും "ഛേ..ഛീ... ഹാ.. ബ്ഭാ.. പോടീ.. അടിച്ചു ശരിപ്പെടുത്തും.. കൊല്ലും ഞാന്‍" തുടങ്ങി ആക്രോശങ്ങ‌ളും അപശബ്ദങ്ങളുമൊക്കെയായി പ്രതിരോധിയ്ക്കുന്നുണ്ട്.

രണ്ടു അഡ‌ള്‍ട്സ്സും ഒരു കിഡ്ഡും ഉള്ള ആ കിടപ്പുമുറി... ഞായറാഴ്ചയിലെ ചങ്ങനാശ്ശേരി ചന്തപോലെ ശബ്ദമുഖരിതമായിരുന്നു. വെളിയില്‍നിന്നും കേ‌‌ള്‍ക്കുന്ന ഒരാ‌ള്‍ക്ക് ഒരിരുപത്തഞ്ചാ‌ള്‍ക്കാ‌ര്‍ കിടന്ന് ഒച്ചവെക്കുന്നപോലെ തോന്നും.

അവ‌ള്‍ ഒരു കുരുവിയെപ്പോലെ ഫ്രെഷ്!

ഒടുവില്‍ രാവിലെ ഓഫീസ്സില്‍പ്പോകേണ്ടതാണല്ലൊയെന്നും ഇവ‌ളുറങ്ങുമല്ലോ; അപ്പൊ ശരിയാക്കാമെന്നുമൊക്കെ മനസ്സില്‍ക്കണ്ട് ബുദ്ധിമാനായ ഞാന്‍ തിരിഞ്ഞുകിടന്നു.

ജനല്‍ വഴി വെട്ടം മുഖത്തടിച്ചപ്പോഴാ‌ണ് ഉണ‌ര്‍ന്നത്.

"അയ്യോ!..മണിയെട്ടായി!"

എന്റെ ദീനരോദന‌ം കേട്ടാണ് സഹധര്‍മ്മിണി ഉണ‌ര്‍ന്നത്."ങ്ഹേ.. എന്താ? എന്താ"

"എടീ.. മണിയെട്ടായെടീ...ശ്ശോ.. അലാറമൊന്നും കേട്ടതേയില്ല. ശ്ശോ! ഇനി ഒമ്പതു മണിക്ക് ഓഫീസ്സിലെങ്ങനെത്തും?"

ഞങ്ങ‌‌ള്‍ പരസ്പര‌ം നോക്കി. ഞങ്ങ‌‌ളുടെ നടുക്കോട്ടും.

മക‌‌ള്‍ സുഖമായുറങ്ങുന്നു. എപ്പളൊറങ്ങി? എന്തായാലും അത് അച്ഛനേയും അമ്മയേയും ഉറക്കിക്കിടത്തിയിട്ടായിരിയ്ക്കുമെന്നുള്ളതുറപ്പ്.

ഞങ്ങ‌‌ള്‍ പരസ്പര‌ം നോക്കി പൊട്ടിച്ചിരിച്ചത് ഒരുമിച്ചായിരുന്നു.

സുഖമായുറങ്ങുന്ന അവളുടെ ഇരുകവിളിലും ഞങ്ങ‌‌‌ള്‍ ഉമ്മവെച്ചു.

തന്റെ ഇരുകവിളത്തും കിട്ടിയ, അവ‌ള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന വാല്‍സ്സല്യത്തിന്റെ ആധിക്യം കൊണ്ട്... അതിന്റെ ഊഷ്മ‌ളതയേറ്റ് അവ‌ളൊന്നുകൂടി ചുരുണ്ടുകൂ‌ടിക്കിടന്നു.

34 comments:

നിഷ്ക്കളങ്കന്‍ said...

തന്റെ ഇരുകവിളത്തും കിട്ടിയ, അവ‌ള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന വാല്‍സ്സല്യത്തിന്റെ ആധിക്യം കൊണ്ട്... അതിന്റെ ഊഷ്മ‌ളതയേറ്റ് അവ‌ളൊന്നുകൂടി ചുരുണ്ടുകൂ‌ടിക്കിടന്നു.

പുതിയ പോസ്റ്റ്

Satheesh :: സതീഷ് said...

ഹഹ.. കലക്കീട്ട്ണ്ട്!
ഇങ്ങനൊരാള്‍ ഈ കൊച്ച് ലോകത്തുള്ളത് അറിഞ്ഞില്ലാരുന്നു!

ratheesh said...

നിഷ്കളങ്കന്‍‌ ചേട്ടാ...

നല്ല വിവരണം. മോളുടെ പേരു പറഞ്ഞില്ലല്ലോ...
ഇനീം പോരട്ടേ കുഞ്ഞു വിശേഷങ്ങള്‍‌!
:)

ശ്രീ said...

മോളുടീ വിശേഴങ്ങള്‍‌ ഇനിയും പോരട്ടെ
:)

സഹയാത്രികന്‍ said...

ഹ... ഹ... ഹ.... മാഷേ അത് കലക്കി.....

എന്റെ ഏട്ടന്റെ മോളുണ്ട് ഇതന്നെ പരുവം.... എനിക്ക് എന്റെ അമ്മേടെ അടുത്ത് ഇരിക്കാന്‍ പാടില്ല, കിടക്കാന്‍ പാടില്ല.... അപ്പോഴേക്കും എത്തും... പിന്നെ ഒരു ലഹളയാ...
"ന്റെ അമ്മ്യാ... നുനു ണീറ്റേ...ന്റെ അമ്മ്യാ.... "
എണീറ്റില്ലാച്ചാല്‍ പിന്നെ കൈക്രിയ തുടങ്ങും...
ന്റെ അമ്മു..... ഇത് വായിച്ചപ്പോള്‍ പെട്ടന്ന് അവള്‍ടെ വിക്രാസുകളാ ഓര്‍മ്മ വന്നേ....

പറഞ്ഞപോലെ...എന്താ മാഷേ മോള്‍ടെ പേരു....?

:)

മൂര്‍ത്തി said...

നന്നായി എഴുതിയിട്ടുണ്ട്..ഇനിയും എഴുതുക..

മയൂര said...

കിടിലം..:)

ബയാന്‍ said...

"മോ‌ളെ...പ്ലീസ്സ്... അമ്മ അച്ഛനെ ഒന്നു കെട്ടിപ്പിടിച്ചുകിടന്നോട്ടെ.. ഹോ! എത്ര നാ‌ളായീശ്വരാ ഒന്നു കെട്ടിപ്പിടിച്ചുകിടന്നിട്ട്!"

അങ്ങിനെ വല്ല ദുരുദ്ദേശവും ഉണ്ടെങ്കില്‍ മാഷെ നട്ടപ്പതിരാക്കു താനെ ഉണരും, പിന്നെ കെട്ടിപ്പിടിച്ചുറങ്ങും; പിന്നെ കെട്ടിപ്പിടിക്കാണ്ടും. :)

Sul | സുല്‍ said...

നിഷ്കളങ്കാ ഇത്രേം നിഷ്കളങ്കനാവണോ?
കൊള്ളാംട്ടോ :)
-സുല്‍

Visala Manaskan said...

നല്ല പോസ്റ്റ്. ഇന്നലെ വണ്ടിയില്‍ വച്ചാ വായിച്ചഅത്. വളരെ സന്തോഷം തോന്നി.

സ്‌നേഹമാണ് ഈ പോസ്റ്റിന്റെ ഭാഷ. അതാണേറ്റവും ആകര്‍ഷിച്ചതും.

ഒരുപാട് ഒരുപാട് എഴുതുക. വളരെ വളരെ ഇഷ്ടമായി!

കുഞ്ഞന്‍ said...

ഹഹ.. ഇത്തരം സംഭവങ്ങള്‍ എന്റെ കിടപ്പറയിലും നടക്കുന്നുണ്ട്.അവനൊറങ്ങിക്കഴിഞ്ഞിട്ടു സ്നേഹിക്കാമെന്നു വിചാരിക്കുന്നതിലും നല്ലത് ചുരണ്ടു കൂടി ദീര്‍ഘശാസ്വം വിട്ടു കിടന്നുറങ്ങുന്നതാണ്.

നല്ല രീതിയിലവതരിപ്പിച്ചിരിക്കുന്നു..:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

സാരംഗി said...

ഇപ്പോഴാണ്‌ വായിച്ചത്. നന്നായിട്ടുണ്ട്. മോളൂട്ടിയുടെ പേരുംകൂടി എഴുതാമായിരുന്നു..

പ്രിയംവദ-priyamvada said...

ഇവിടെ ഞാന്‍ നടുവില്‍ ഞാന്‍ നടുവില്‍ എന്നു പറഞു നടന്ന ആളിനെ ഇപ്പൊ അരികില്പൊലും കിട്ടാനില്ല...ഒക്കെ ഒരു കാലം..കുട്ടി ക്സൃതികള്‍ ആസ്വദിക്കുക..
സിംഹപുരിയിലെ പുതിയ ബ്ലൊഗ്ഗെര്‍ ആണൊ? സ്വാഗതം.
qw_er_ty

നിഷ്ക്കളങ്കന്‍ said...

സതീഷേ വ‌ളരെ നന്ദി. അടിയന്‍ അങ് മോക്കിയൊ യില്‍ താമസം. :)
രതീഷേ : വ‌ളരെ നന്ദി.
ശ്രീക്കുട്ടാ : വ‌ളരെ നന്ദി.
സഹയാതികാ‍ : ഈ കൊച്ചുങ്ങടെ ഒരു കാര്യമേ. പങ്കുവെച്ചതിന് നന്ദി.
മൂര്‍ത്തി : വ‌ളരെ നന്ദി.
മയൂര : വ‌ളരെ നന്ദി.
ബയാന്‍ : :)) ഇതു വല്ലോം ദുരുദ്ദേശമാണോ മാഷേ? ;) നന്ദി.
സുല്ലേ‍ : വേണ്ടാ അല്ലേ? എന്നാല്ലും വല്ലപ്പോഴും :) നന്ദി.
വിശാല്‍ജീ : തത്ര ഭവാന്‍ ഇവിടെ വരെ വന്നതിനും വായിച്ചു കമന്റിയതിനും നന്ദി. ഈ ബ്ലോഗ് ധന്യമായി.
കുഞ്ഞാ : വ‌ളരെ നന്ദി.
ബാജി : വ‌ളരെ നന്ദി.
സാരംഗി : വ‌ളരെ നന്ദി.
പ്രിയം‌വദേ : അതെ.സ്വാഗതത്തിന് നന്ദി.

പ്രദീപ് said...

ഈ കുഞ്ഞുമോള്‍ ആള്‍ കൊള്ളാം ...എന്റെ വക ഒരു ചക്കര്‍ ഉമ്മ മോള്ക്കു കൊടുക്കു..

KUTTAN GOPURATHINKAL said...

പ്രിയ നിഷ്‌,

എല്ലാ അണു കുടുമ്പത്തിലും നടന്നേക്കാനിടയുള്ള
ഒരു നിസ്സാര കാര്യം പ്രതിഭാസ്പര്‍ശമുള്ളവരുടെ
തൂലിക തൊടുമ്പോള്‍ ജീവസ്സുറ്റതാവുന്നു.
ലളിതമായ ആ അഖ്യാനം അതിനു തെളിച്ചം
കൂട്ടുന്നു.
ചക്കരേടെ പേര്‌ അമ്മൂന്നല്ലേ?
എന്റെ പേര്‍ക്കൊരുമ്മ കൊടുക്കാമോ?
പോസ്റ്റ്‌ നന്നായിരിയ്ക്കുന്നു. തുടര്‍ന്നെഴുതുക.

പടിപ്പുര said...

നിഷ്കളങ്കാ, നന്നായെഴുതി.
ഇഷ്ടപ്പെട്ടു :)

..::വഴിപോക്കന്‍[Vazhipokkan] said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] said...

:)
ഒരാഗോള പ്രശ്നം സരസമായവതരിപ്പിച്ചിരിക്കുന്നു !

(ഒ:ടോ: ഈ സിംഹപുരി എവിട്യാ.?)

Murali Menon (മുരളി മേനോന്‍) said...

വന്നു കാണാന്‍ നിഷ്ക്കളങ്കന്‍ എന്റെ ബ്ലോഗില്‍ വന്നു പോകേണ്ട ഒരവസ്ഥ വന്നു. ക്ഷമിക്കുക. അതാണിപ്പോള്‍ എല്ലായിടത്തും സംഭവിക്കുന്നത് എങ്കിലും. ഞാന്‍ സമയപരിമിധികള്‍ക്കുള്ളിലും എനിക്ക് യാതൊരു പരിചയവുമില്ലാത്ത നല്ല ബ്ലോഗേഴ്സിനെ സന്ദര്‍ശിക്കാറുണ്ട് എന്നു മാത്രം പറഞ്ഞുകൊണ്ട് തുടങ്ങട്ടെ,
വഴിപോക്കന്‍ പറഞ്ഞതുപോലെ ഒരാഗോളപ്രശ്നമാണു കൈകാര്യം ചെയ്തത്. ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയുമാവാന്‍ ഭാഗ്യം സിദ്ധിച്ച ആരും കടന്നുപോകുന്ന ഒരു രാത്രി അല്ലെങ്കില്‍ ഓരോ രാത്രിയും. ഓര്‍ക്കാന്‍ ഇങ്ങനെ തരുന്ന ജീവിതമല്ലേ മനോഹരം..അതുകൊണ്ടല്ലേ ഒരു പോസ്റ്റായെങ്കിലും ഈ ബ്ലോഗില്‍ കടന്നുകൂടിയത്. എഴുത്തിന്റെ ചില ഘട്ടത്തിലെങ്കിലും ഇയാള്‍ അത്ര നിഷ്ക്കളങ്കനൊന്നുമല്ല എന്നു തോന്നിയെങ്കില്‍ അതാണു നിങ്ങളും ഞാനും ഒക്കെയുള്ള ഈ ലോകം. അസ്സലായി. ഭാവുകങ്ങള്‍

നിഷ്ക്കളങ്കന്‍ said...

പ്രദീപേ : കൊടുത്തു. ന‌ന്ദി
കുട്ടാ : ഹൊ. എനിയ്ക്ക് മേല. എന്നെ ചുമ്മാ ഇങ്ങനെ പൊക്കല്ലെ. ഞാനൊരു പാവ‌ം. നേരമ്പോക്കാണെ. ന‌ന്ദി
പ‌ടിപ്പുര‌യിലെ ചങ്ങാതീ : ന‌ന്ദി
വ‌ഴിപോക്കാ : വ‌‌ളരെ ന‌ന്ദി . നാം അങ് മോക്കിയൊ യില്‍ താമസം :)
മു‌രളീമേനോന്‍ :ന‌ന്ദി സാറെ.. അയ്യോ. ക്ഷമിയ്ക്കാനോ. ഞാനോ? നല്ല കഥ. മു‌രളീമേനോന്റെ ബ്ലോഗ് വായിയ്ക്കനും എനിയ്ക്ക് മുന്‍പ‌രിചയമൊന്നും വേണ്ടി വന്നില്ല്. വ‌‌ളരെ ന‌ന്ദി. വന്നതിനും കമന്ിയതിനും

ആലപ്പുഴക്കാരന്‍ said...

ഇപ്പോഴാ കണ്ടേ..
:)

തെന്നാലിരാമന്‍‍ said...

"അതെന്തോ ചദ്ദമാച്ഛാ. ഹയ്"

എന്നുള്ള അവ‌ളുടെ പ്രതികരണം കേട്ട് ഞാന്‍ മിമിക്രി നിര്‍ത്തുകയും ചെയ്തു.

ഹഹഹഹ....അതു കലക്കി...ഞാന്‍ താങ്കളുടെ മോളുടെ ഒരു ഫാന്‍ ആയി മാറി...:-)

ദ്രൗപതി said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

മഞ്ജു കല്ല്യാണി said...

ലളിതമായ ഒരു സംഭവം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

G.manu said...

hahah........so simple and plain description..sharikkum ishtamayi.. next please

പൈങ്ങോടന്‍ said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു.വിശാല മനസ്കന്‍ പറഞ്ഞതുപോലെ സ്‌നേഹമാണ് ഈ പോസ്റ്റിന്റെ ഭാഷ...അഭിനന്ദനങ്ങള്‍

ജോസ്മോന്‍ വാഴയില്‍ said...

എന്താ എഴുതുകാന്നെനിക്കറിയില്ലാ... നാ‍ളെ എന്ന നല്ല നാളില്‍ ദൈവം സഹായിച്ചാ‍ല്‍ എനിക്കും ഈ മിമിക്രിയൊക്കെ കാട്ടാന്‍ അവസരം കിട്ടുമായിരിക്കും.... അല്ലേ..!

നിഷ്‌കളങ്കനേട്ടന്‍ എന്റെ ബ്ലോഗ് വന്ന് കണ്ടു പൊയതുകൊണ്ടാ എനിക്കിത് ഇപ്പോള്‍ കാണാന്‍ കഴിഞ്ഞത്... ഭാഗ്യം..!!

സമ്മതിക്കാവുന്ന എഴുത്ത്...!! എനിക്കിഷ്‌ടപ്പെട്ടു..!!

നിഷ്ക്കളങ്കന്‍ said...

ആലപ്പുഴക്കാരാ
തെന്നാലി
ദ്രൗപതി
മഞ്ജു കല്ല്യാണി
മനൂസ്
പൈങ്ങോടാ
ജോസ്മോനേ
ഇവിടെവരെ വന്നതിനും കമന്റിയതിനും എല്ലാവ‌ര്‍ക്കും വ‌ളരെ നന്ദി.

സന്തോഷ് said...

ഈ ബ്ലോഗ് ഇന്നാണ് കാണുന്നത്. വായിച്ച പോസ്റ്റുകള്‍ എല്ലാം ഇഷ്ടപ്പെട്ടു.

Priya said...

:)
ഇതു വായിച്ചപ്പോള് കിട്ടിയ ആ ചിരിയുടെ ഒരു കുഞ്ഞു കഷ്ണം

ഇതിപ്പോ ആ മോളുവിന്റെ dialoguinte കടുപ്പം കാരണം ആല്ലേ അച്ഛന് ഇത്രക്കും രസായി എഴുതിയെ . അതോണ്ട് അഭിനന്ദനം മോള്ക്കാ.

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money